ETV Bharat / bharat

രാജ്യത്ത് 140 കോടിയിലധികം കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രം

കേന്ദ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ്, 140 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌ത വിവരം അറിയിച്ചത്.

140 crore COVID vaccine doses provided  COVID vaccine doses to States and UTs  Central government COVID vaccine doses  രാജ്യത്ത് വിതരണം ചെയ്‌തത് 140 കോടി വാക്‌സിന്‍  വാക്‌സിന്‍ ഡോസുകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍  ഇന്ത്യ ഇന്നത്തെ വാര്‍ത്ത
രാജ്യത്ത് 140 കോടിയിലധികം കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രം
author img

By

Published : Dec 10, 2021, 12:58 PM IST

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്‌തത് 140 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ. കേന്ദ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായാണ് വാക്‌സിനുകള്‍ വിതരണം ചെയ്‌തത്.

ALSO READ: ബിപിൻ റാവത്തിന്‍റെ പിൻഗാമി എം എം നരവനെ? പ്രഖ്യാപനം ഇന്നുണ്ടായേക്കും

18.80 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ശേഖരണത്തിലുണ്ട്. 1,40,04,00,230 ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്. വാക്‌സിനേഷന്‍റെ വ്യാപ്‌തി വർധിപ്പിക്കാനും വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

2021 ജനുവരി 16 നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. കൂടുതൽ വാക്‌സിനുകളുടെ ലഭ്യത, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ ലഭ്യത ഉറപ്പാക്കാനുള്ള കൃത്യമായുള്ള പദ്ധതി നടപ്പാക്കല്‍ എന്നിവയിലൂടെ വാക്‌സിനേഷൻ ഡ്രൈവ് വേഗത്തിലാക്കാന്‍ കഴിഞ്ഞെന്നും മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.