ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. 10,25,000 വാക്സിൻ ഡോസുകളാണ് സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 90,30,670 ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകാനുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 17.35 കോടിയിലധികം വാക്സിൻ ഡോസുകൾ (17,35,07,770) സൗജന്യമായി സംസ്ഥാനങ്ങളിലേക്കും യുടികളിലും ഇതിനോടകം കേന്ദ്രം നൽകി കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് ലഭ്യമായ റിപ്പോർട്ട് പ്രകാരം 16,44,77,100 ഡോസുകളാണ് പാഴാക്കിയതുൾപ്പെടെ ഇതുവരെ ഉപയോഗിച്ചത്.
കൂടുതൽ വായനയ്‌ക്ക്: രണ്ടാം ദിവസവും നാല് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ
മെയ് ഒന്നിന് ആരംഭിച്ച വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിൽ 18വയസിന് മുകളിലുള്ളവരെ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 19ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേഷനായി കൊവിൻ പോർട്ടൽ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.