ന്യൂഡല്‍ഹി: രാജ്യത്ത് 1,70,19,854 ഡോസ് കൊവിഡ് വാക്സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉടന്‍ വിതരണം ചെയ്യും. 38.18 കോടി വാക്സിനുകളാണ് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ കേന്ദ്രം നല്‍കിയത്.
23,80,080 ഡോസ് വാക്‌സിൻ കൂടി നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് കഴിഞ്ഞു. നഷ്ടമായ ഡോസ് ഉള്‍പ്പെടെ 36,48,77,756 ഡോസുകള്‍ ഉപയോഗിച്ചെന്നും മന്ത്രാലയം അറിയിച്ചു. ജൂണ്‍ 21നാണ് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. കൂടുതല്‍ വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് വാക്സിന്‍ വിതരണം ശക്തമാക്കും.
കൂടുതല്‍ വായനക്ക്:- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ കൂടി
രാജ്യവ്യാപകമായി നടക്കുന്ന വാക്സിന്‍ വിതരണത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ നല്‍കുന്ന വാക്സിന്‍റെ 75 ശതമാനവും നിര്‍മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.