ETV Bharat / bharat

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ധനലക്ഷ്‌മിയും ഐശ്വര്യ ബാബുവും; കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് പുറത്ത് - കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് രണ്ട് ഇന്ത്യൻ താരങ്ങൾ പുറത്ത്

ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

bound sprinter Dhanalakshmi and triple jumper Aishwarya Babu fail dope test  Commonwealth Games 2022  ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ധനലക്ഷ്‌മിയും ഐശ്വര്യ ബാബുവും  കോമണ്‍വെൽത്ത് ഗെയിംസ്  കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് രണ്ട് ഇന്ത്യൻ താരങ്ങൾ പുറത്ത്  സ്‌പ്രിന്‍റർ ധനലക്ഷ്‌മിയും ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബുവും ഉത്തേജക പരിശോധനയിൽ പിടിയിൽ
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ധനലക്ഷ്‌മിയും ഐശ്വര്യ ബാബുവും; കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് പുറത്ത്
author img

By

Published : Jul 20, 2022, 5:31 PM IST

ന്യൂഡൽഹി: കോമണ്‍വെൽത്ത് ഗെയിംസിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി രണ്ട് വനിത താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. സ്‌പ്രിന്‍റർ ധനലക്ഷ്‌മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ ഇരുവരെയും കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി.

അത്‌ലറ്റിക്‌സ് ഇന്‍റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) വിദേശത്ത് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് 24കാരിയായ ധനലക്ഷ്‌മി നിരോധിത സ്റ്റിറോയിഡ് കഴിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന നാഷണൽ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്‍റെ സാമ്പിളാണ് പോസിറ്റീവായത്.

ഈ ചാമ്പ്യൻഷിപ്പിൽ ഐശ്വര്യ 14.14 മീറ്റർ ചാടി നാഷണൽ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ജൂണ്‍ 26ന് ക്വസനോവില്‍ നടന്ന മെമ്മോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ധനലക്ഷ്‌മി തന്‍റെ മികച്ച സമയമായ 22.89 സെക്കൻഡ് കണ്ടെത്തി സ്വര്‍ണം നേടിയിരുന്നു.

ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതില്‍ 36 അംഗ അത്‌ലറ്റിക്‌സ് സംഘത്തിന്‍റെ ഭാഗമായിരുന്നു ഐശ്വര്യ ബാബുവും ധനലക്ഷ്മിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.