ന്യൂഡല്‍ഹി: അവശ്യ വസ്‌തുക്കളുടെ ജിഎസ്‌ടി നിരക്ക് വർധനവിനെതിരെ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ഇടത് പാര്‍ട്ടികളാണ് ജിഎസ്‌ടി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാർഗെ, അധീർ രഞ്ജന്‍ ചൗധരി തുടങ്ങിയവർ പാർലമെന്‍റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.
-
सदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022 " class="align-text-top noRightClick twitterSection" data="
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fd
">सदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fdसदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fd
'ഗബ്ബർ സിങ് നികുതി വീണ്ടും' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൈര്, ബ്രെഡ്, പനീര്‍ തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ ചരക്ക് സേവന നികുതി ജൂലൈ 18 മുതല്‍ പൂജ്യത്തില്‍ നിന്ന് അഞ്ച് ശതമാനമായി കേന്ദ്രം ഉയര്‍ത്തിയിരുന്നു.
-
सदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022 " class="align-text-top noRightClick twitterSection" data="
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fd
">सदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fdसदन 'GST वापस लो' के नारों से गूंज रहा है,
— Congress (@INCIndia) July 20, 2022
बहरी सरकार ने अगर ये आवाज अनसुनी की तो, ये संघर्ष सदन से सड़क तक जारी रहेगा.. pic.twitter.com/SMr34Mg2Fd
വിലക്കയറ്റം, ജിഎസ്‌ടി നിരക്ക് വർധവ് എന്നീ വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. തിങ്കളാഴ്‌ച വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമാണ്. പാര്‍ലമെന്‍റിനകത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കിക്കൊണ്ടുള്ള രാജ്യസഭ സെക്രട്ടേറിയറ്റിന്‍റെ നിർദേശത്തിനിടെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
Also read: വാക്കുകള്‍ നിരോധിച്ച് നിശബ്‌ദരാക്കാന്‍ നോക്കേണ്ട; വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധി