ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ ജനുവരി 29ന് തുടങ്ങുന്ന ബഡ്‌ജറ്റ് സമ്മേളനത്തിൽ പിൻവലിക്കാൻ പ്രതിപക്ഷ പാർട്ടികൾ സംഘടിതമായി ആവശ്യപ്പെടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യം ഉന്നയിക്കുന്ന പാർട്ടികളുമായി സംഘടന രൂപീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജനുവരി 29,30 തീയതികളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പുതുതായി നിലവിൽ വന്ന കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും ശേഷം കർഷകർക്കുവേണ്ടിയുള്ള നിയമങ്ങൾ നവീകരിക്കാൾ സംസ്ഥാന സർക്കാരുകളോടും മറ്റു അധികൃതരോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.