ന്യൂഡൽഹി : ആഭ്യന്തര കലാപത്തിൽ സുഡാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരായ 186 ആളുകളെ കൂടി നാട്ടിലെത്തിച്ചു. 'ഓപ്പറേഷൻ കാവേരി' ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ്. ഇതിന്‍റെ ഭാഗമായി 186 യാത്രക്കാരുമായി വിമാനം കൊച്ചിയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വീറ്റ് ചെയ്‌തു.
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ 229 ഇന്ത്യക്കാരെ ബെംഗളൂരുവിലെത്തിച്ചപ്പോൾ 29-ാം തിയതി 365 പേരാണ് ഡൽഹിയിൽ വിമാനമിറങ്ങിയത്. ഒഴിപ്പിക്കൽ ദൗത്യത്തിന് കീഴിൽ 754 പേർ വെള്ളിയാഴ്‌ച രാജ്യത്തെത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ ആകെ എണ്ണം 2,140 ആണ്.
കപ്പൽ മാർഗം സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചിരുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ജിദ്ദയിലെ താത്കാലിക ക്യാമ്പിൽ താമസിപ്പിച്ചിരുന്നവരിൽ 360 പേരടങ്ങുന്ന ആദ്യ സംഘം ബുധനാഴ്ച വാണിജ്യ വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് മടങ്ങി. ഇന്ത്യൻ വ്യോമസേനയുടെ സി 17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനത്തിൽ 246 ഇന്ത്യക്കാരുടെ രണ്ടാം ബാച്ച് വ്യാഴാഴ്ച മുംബൈയിലെത്തി.
-
#OperationKaveri continues to bring Indians back home.
— Arindam Bagchi (@MEAIndia) May 1, 2023 " class="align-text-top noRightClick twitterSection" data="
Flight carrying 186 passengers touches down in Kochi. pic.twitter.com/wqwGvt7ppO
">#OperationKaveri continues to bring Indians back home.
— Arindam Bagchi (@MEAIndia) May 1, 2023
Flight carrying 186 passengers touches down in Kochi. pic.twitter.com/wqwGvt7ppO#OperationKaveri continues to bring Indians back home.
— Arindam Bagchi (@MEAIndia) May 1, 2023
Flight carrying 186 passengers touches down in Kochi. pic.twitter.com/wqwGvt7ppO
'ഓപ്പറേഷൻ കാവേരി'യുടെ കീഴിൽ, ഖാർത്തൂമിലെ സംഘർഷ മേഖലകളിൽ നിന്നും സുഡാനിലെ മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ബസുകളിൽ പോർട്ട് സുഡാനിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ നിന്നും ഇവരെ ഇന്ത്യൻ വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, നാവികസേനയുടെ കപ്പലുകൾ എന്നിവ മുഖേന സൗദി അറേബ്യൻ നഗരമായ ജിദ്ദയിലേക്ക് എത്തിക്കുന്നു. ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനങ്ങളിലോ ഐഎഎഫിന്‍റെ പ്രത്യേക വിമാനങ്ങളിലോ ഇന്ത്യയിലേക്ക് എത്തിക്കുന്നതുമാണ് രീതി.
കലാപത്തിനിടയിൽ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന്‍റെ മേൽനോട്ടം നിര്‍വഹിക്കുന്നത്.
ALSO READ : 'ഓപ്പറേഷൻ കാവേരി'യിൽ ഇൻഡിഗോയും; 231 ഇന്ത്യക്കാർ ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേക്ക്
ജിദ്ദ, പോർട്ട് സുഡാൻ എന്നിവിടങ്ങളിൽ ഇന്ത്യ പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി ഡൽഹിയിലെ എംഇഎയുടെ ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനൊപ്പം അവരുമായി ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സുഡാനിലെ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര കലാപത്തിൽ ഇതുവരെ 400 ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ALSO READ : ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്ന് 670 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ചൊവ്വാഴ്‌ചയാണ് പോർട്ട് സുഡാനിൽ നിന്ന് 278 ഇന്ത്യക്കാർ ഉൾപ്പെട്ട ആദ്യ ബാച്ചിനെ ഒഴിപ്പിച്ചത്. സുഡാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുരക്ഷാസ്ഥിതി അസ്ഥിരമായി തുടരുന്നതിനാൽ സുഡാനീസ് അധികാരികൾ, യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്‌ത്, യുഎസ് എന്നിവരുമായി സുഡാനിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.