ETV Bharat / bharat

'ഇന്ത്യൻ സ്‌റ്റാർട്ടപ്പുകള്‍ എപ്പോഴും അത്‌ഭുതം'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍

author img

By

Published : Jun 9, 2023, 6:22 PM IST

നിര്‍മിത ബുദ്ധിയെയും അതില്‍ ആഗോള നിയന്ത്രണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമാണ് കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായത്

OpenAI chief Sam Altman meets PM Modi  OpenAI chief Sam Altman  OpenAI  Sam Altman  Artificial intelligence  ChatGPT  AI  Prime Minister Narendra Modi  global regulation for AI  ഇന്ത്യൻ സ്‌റ്റാർട്ടപ്പുകള്‍ എപ്പോഴും അത്‌ഭുതം  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച  ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍  ഓപണ്‍ എഐ  സാം ആള്‍ട്ട്‌മാന്‍  ആള്‍ട്ട്‌മാന്‍  നരേന്ദ്രമോദി  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  ചാറ്റ്‌ ജിപിടി  എഐ  നിര്‍മിത ബുദ്ധി  കൂടിക്കാഴ്‌ച
'ഇന്ത്യൻ സ്‌റ്റാർട്ടപ്പുകള്‍ എപ്പോഴും അത്‌ഭുതം'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (Artificial intelligence) സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും വിപ്ലവകരമായ ചാറ്റ്‌ ജിപിടി (ChatGPT) രൂപകല്‍പനയും ചെയ്‌ത ഓപണ്‍ എഐ (OpenAI) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) സാം ആള്‍ട്ട്‌മാന്‍. നിര്‍മിത ബുദ്ധിയെയും അതില്‍ ആഗോള നിയന്ത്രണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമാണ് ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായത്. ഇന്ത്യ കൂടാതെ ഇസ്രയേല്‍, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ദക്ഷിണ കൊറിയ എന്നീ ആറ് രാജ്യങ്ങളും ഈ ആഴ്‌ച സാം ആള്‍ട്ട്‌മാന്‍ സന്ദര്‍ശിക്കുന്നുണ്ട്.

നല്ലതുതന്നെ, എന്നാലും നിയന്ത്രണം വേണം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (AI) രാജ്യത്തിന്‍റെ മുന്നിലുള്ള അവസരങ്ങളെക്കുറിച്ചും എഐയില്‍ രാജ്യം എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായതായി ഡല്‍ഹി ഐഐടിയില്‍ നടന്ന സെഷനില്‍ ആൾട്ട്മാൻ അറിയിച്ചു. ആഗോള നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കേണ്ടതിന്‍റെ ആവശ്യകത തങ്ങൾക്കും തോന്നിയെന്നും ഇത് എഐയില്‍ ചില പോരായ്മകൾ സംഭവിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ തങ്ങളുടെ കമ്പനി തന്നെ നിലവില്‍ സ്വയം നിയന്ത്രണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • Thank you for the insightful conversation @sama. The potential of AI in enhancing India’s tech ecosystem is indeed vast and that too among the youth in particular. We welcome all collaborations that can accelerate our digital transformation for empowering our citizens. https://t.co/OGXNEJcA0i

    — Narendra Modi (@narendramodi) June 9, 2023 " class="align-text-top noRightClick twitterSection" data=" ">

നിര്‍മിത ബുദ്ധിയെക്കുറിച്ച് വാചാലനായി: ജിപിടി റിലീസ് ചെയ്യാൻ കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഏതാണ്ട് എട്ട് മാസത്തോളം സമയം ചെലവഴിച്ചു. ഞങ്ങള്‍ നിര്‍മിച്ച സാങ്കേതികവിദ്യയുടെ പരിമിതികള്‍ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഞങ്ങൾ വിവിധ സംഘടനകളുമായി പ്രവർത്തിക്കുകയും ചെയ്‌തു. ഇതില്‍ ഏകോപനം പ്രധാനമാണെന്ന് ഞങ്ങൾ കരുതിയെന്നും അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണം പ്രധാനമാണെന്നും സാം ആള്‍ട്ട്‌മാന്‍ പറഞ്ഞു. ഇതാണ് തങ്ങൾ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അല്ലാതെ ലോകത്തെ പൂർണമായും കമ്പനികളുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ അവ പ്രാവര്‍ത്തികമാകുന്നതിനെക്കുറിച്ചുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം മനസുതുറന്നു.

ഇന്ത്യയില്‍ കണ്ണുംനട്ട്: സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നൽകികൊണ്ടാണ് ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്‌ക്ക് കളമൊരുക്കുകയെന്ന് സാം ആള്‍ട്ട്‌മാന്‍ അറിയിച്ചു. ഇതിനായി ഇന്ത്യയിൽ ചില സ്‌റ്റാർട്ടപ്പുകളെ കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളുടെ ഗുണനിലവാരത്തില്‍ തങ്ങള്‍ക്ക് എപ്പോഴും അത്‌ഭുതമാണെന്നും അതില്‍ കൃതാര്‍ഥനാണെന്നും ആള്‍ട്ട്‌മാന്‍ പറഞ്ഞു. ഇന്ത്യയുടെ ശക്തമായ ഐടി വ്യവസായവും ഡാറ്റയുടെ വന്‍ശേഖരവും കണക്കിലെടുക്കുമ്പോൾ, എഐ അടിസ്ഥാനമാക്കിയുള്ള ഉപയോഗങ്ങള്‍ക്ക് രാജ്യത്ത് വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നന്ദിയറിയിച്ച് പ്രധാനമന്ത്രി: കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ദീര്‍ഘദൃഷ്‌ടിയുള്ള സംഭാഷണത്തിന് @sama നന്ദി എന്നറിയിച്ച് സാം ആള്‍ട്ട്‌മാന് നന്ദിയറിയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ സാങ്കേതിക പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിലും പ്രത്യേകിച്ചും യുവാക്കള്‍ക്കിടയിലും എഐയുടെ സാധ്യതകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. പൗരന്മാരെ ശാക്തീകരിക്കുന്നതിനായി ഞങ്ങളുടെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്ന എല്ലാ സഹകരണങ്ങളെയും തങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Also read: 'ജിപിടി-3.5 നെക്കാള്‍ കേമന്‍, ഇമേജുകളും ടെക്‌സ്‌റ്റ് ഇന്‍പുട്ടുകളും സ്വീകരിക്കും'; ജിപിടി-4 ന്‍റെ വരവറിയിച്ച് മൈക്രോസോഫ്‌റ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.