ETV Bharat / bharat

വികസന ധനകാര്യ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നത് വേഗത്തിലാക്കും

(ലേഖകന്‍ പ്രതിം രഞ്ജന്‍ ബോസ്, കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍)

Op-Ed on Development finance institution  വികസന ധനകാര്യ സ്ഥാപനങ്ങള്‍  അടിസ്ഥാന സൗകര്യങ്ങള്‍  ദാസ് മുന്‍ഷി  പ്രമുഖ ഡി എഫ് ഐ ആയിരുന്ന ഐ ഡി ബി ഐ
വികസന ധനകാര്യ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നത് വേഗത്തിലാക്കും
author img

By

Published : Feb 4, 2021, 3:10 PM IST

ഉദാരവല്‍ക്കരണം നടപ്പിലാക്കി മൂന്ന് ദശാബ്‌ദങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ഒരു ആധുനിക ധനകാര്യ വിപണി പുനർ സൃഷ്‌ടിക്കുവാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ദീര്‍ഘകാല വായ്‌പാ പോംവഴികള്‍ ധാരാളമായി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒന്നു തന്നെയായിരിക്കും അത് ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നതിന് ഗുണകരമാകും എന്നതിന് പുറമെ, ഈ നീക്കം വിജയകരമായി മാറിയാല്‍, തീര്‍ച്ചയായും അത് നിര്‍ജ്ജീവ ആസ്‌തി(എൻ.പി.എ) കുമിഞ്ഞുകൂടുന്ന ധനകാര്യ വ്യവസ്ഥയെ പ്രസ്‌തുത അപകടങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും.

1973-ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ സൗദാഗറില്‍, വീട്ടില്‍ ഉണ്ടാക്കുന്ന ശര്‍ക്കര വിൽക്കുന്ന അമിതാഭ് ബച്ചൻ്റെ കഥാപാത്രം തൻ്റെ ഉല്‍പന്നം ഒരിക്കല്‍ ഉപഭോക്താക്കള്‍ വേണ്ടെന്ന് പറഞ്ഞതോടു കൂടിയാണ് സുന്ദരിയായ പത്മാഖന്നയെ സ്വീകരിക്കുന്നതിനു വേണ്ടി താന്‍ വിവാഹ മോചനം ചെയ്‌ത നൂതൻ്റെ മൂല്യം തിരിച്ചറിയുന്നത്. 20000 കോടി രൂപ തുടക്ക മൂലധനത്തോടു കൂടി ഒരു വികസന ധനകാര്യ സ്ഥാപനത്തിന് (ഡി.എഫ്.ഐ) രൂപം നല്‍കുവാന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എടുത്ത തീരുമാനം സ്വകാര്യ ഉടമസ്ഥതയില്‍ അത്തരം ധാരാളം സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നതിനുള്ള ഇടവും നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ ധനസഹായ മേഖലയിലെ സൗദാഗര്‍ നിമിഷങ്ങളില്‍ നിന്നുള്ള മോചനവും അതിലപ്പുറവുമാണ് ഇത് നല്‍കുന്നത്.

ഉദാരവല്‍ക്കരണം നടപ്പിലാക്കി മൂന്ന് ദശാബ്‌ദങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ഒരു ആധുനിക ധനകാര്യ വിപണി പുനർ സൃഷ്‌ടിക്കുവാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ദീര്‍ഘകാല വായ്‌പാ പോംവഴികള്‍ ധാരാളമായി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒന്നു തന്നെയായിരിക്കും അത് ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നതിന് ഗുണകരമാകും എന്നതിന് പുറമെ, ഈ നീക്കം വിജയകരമായി മാറിയാല്‍, തീര്‍ച്ചയായും അത് നിര്‍ജ്ജീവ ആസ്‌തി(എൻ.പി.എ) കുമിഞ്ഞുകൂടുന്ന ധനകാര്യ വ്യവസ്ഥയെ പ്രസ്‌തുത അപകടങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ അത് വിദേശ സ്ഥാപന മുതല്‍ മുടക്കുകാരില്‍ നിന്നുള്ള (എഫ്.ഐ.ഐ) പണമൊഴുക്ക് വർധിപ്പിക്കുകയും ചെയ്യും. പ്രത്യേകിച്ച് പെന്‍ഷന്‍ ഫണ്ടുകളില്‍ നിന്നുള്ളവ.

ദാസ് മുന്‍ഷി ശരിയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.

2003 വരെ ഇന്ത്യയുടെ ധനകാര്യ ഭൂമികയുടെ ഒരു പ്രധാന ഭാഗം തന്നെയായിരുന്നു ഡി.എഫ്.ഐകള്‍. എന്നാല്‍ 1964-ലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ) നിയമം പാര്‍ലമെൻ്റ് റദ്ദാക്കിയതോടു കൂടി ഈ സ്ഥിതി മാറി.

പ്രമുഖ ഡി.എഫ്.ഐ ആയിരുന്ന ഐ.ഡി.ബി.ഐ അക്കാലത്ത് കൂടുതല്‍ വലിയ രണ്ട് ഡി.എഫ്.ഐ കളായ ഇന്‍ഫ്രാസ്‌ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഐ.എഫ്.സി.ഐ), ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആൻഡ്‌ ഇന്‍വെസ്റ്റ്‌മെൻ്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.ഐ.സി.ഐ) എന്നീ രണ്ട് സ്ഥാപനങ്ങളുടെ നിയന്ത്രിക്കാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അത്തരത്തിലുള്ള മറ്റ് ചെറുകിട സ്ഥാപനങ്ങളുടേയും നിയന്ത്രണം ഐ.ഡി.ബി.ഐക്കായിരുന്നു. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ എം. നരസിംഹൻ്റെയും, ഐ.ഡി.ബി.ഐ ചെയര്‍മാന്‍ എച്ച്.എസ് ഖാൻ്റെയും നേതൃത്വത്തിലുള്ള രണ്ട് ഉന്നതതല വിദഗ്‌ധ കമ്മിറ്റികള്‍ സാര്‍വലൗകിക ബാങ്കിങ് ശുപാര്‍ശ ചെയ്യുകയും, നിശ്ചിത കാലയളവിലേക്കുള്ള വായ്‌പകള്‍ക്ക് മേല്‍ ഡി.എഫ്.ഐ കള്‍ക്കുണ്ടായിരുന്ന സമ്പൂര്‍ണ കുത്തക എടുത്തു കളയുകയും ചെയ്‌ത തീരുമാനങ്ങള്‍ 1998-ല്‍ തന്നെ പ്രവചിക്കപ്പെട്ട ഒരു തീരുമാനമായിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത സര്‍ക്കാര്‍ ആദ്യം തന്നെ കാലാവധി വായ്‌പകള്‍ നല്‍കുവാന്‍ ബാങ്കുകളെ അനുവദിച്ചു. ഈ അവസരം പിടിച്ചെടുത്തു കൊണ്ട് ഐ.സി.ഐ സി.ഐ ഒരു ബാങ്ക് ആരംഭിച്ചു. അതിനുശേഷം ഡി.എഫ്.ഐ നിയന്ത്രണ നിയമം റദ്ദാക്കുക എന്നുള്ളത് വെറും ഒരു ചടങ്ങ് മാത്രമായി മാറി. അമേരിക്കയും ഡി.എഫ്.ഐകള്‍ ഒന്നുമില്ലാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത് എന്ന് വിദഗ്‌ധർ വാദിക്കുന്നുണ്ട്. കോണ്‍ഗ്രസിൻ്റെ പരേതനായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്ന ഒരു എം.പിയെങ്കിലും പാര്‍ലിമെൻ്റില്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ ഉണ്ടായിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നിപ്പോള്‍ രണ്ട് ദശാബ്‌ദങ്ങള്‍ക്ക് ശേഷം ദാസ് മുന്‍ഷി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

ഗുരുതരമായ പിഴവ്

ബാങ്കിങ് മേഖലയില്‍ കാലാവധി വായ്‌പ എന്നതിനെ “ഒരു മടങ്ങിവരവില്ലാത്ത വായ്‌പ'' എന്നാണ് വിളിക്കുന്നത്. അതിനർഥം അത്തരം വായ്‌പകള്‍ക്ക് ബാലന്‍സ് ഷീറ്റിൻ്റെ പിന്തുണ ഉണ്ടായിരിക്കില്ല എന്നതിനാല്‍ അവ അപകടകരമാണ് എന്നാണ്. എന്നാല്‍ അത്തരം വായ്‌പകള്‍ വളരുന്ന സമ്പദ് വ്യവസ്ഥക്ക് നിര്‍ണായകവുമാണ്. കാരണം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഏറെയൊന്നും സാമ്പത്തിക വിഭവങ്ങളില്ലാത്ത ചെറുകിട സംരംഭകര്‍ വളര്‍ന്നു വലുതാകാന്‍ ലക്ഷ്യം വെക്കും. അതിനാല്‍ അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വായ്‌പയുടെ ഈ വാതായനം അടക്കുന്നത് വായ്‌പകള്‍ വന്‍ കിട ഗ്രൂപ്പുകള്‍ക്കും അപകട സാധ്യതകള്‍ കുറവുള്ള പദ്ധതികള്‍ക്കും മാത്രമായി ലഭിക്കുന്നു എന്ന അവസ്ഥ സംജാതമാക്കും. സംരംഭകനായി മാറിയ ഒരു പ്രൊഫഷണല്‍ തുടങ്ങിയ ഹാല്‍ദിയ പെട്രോ കെമിക്കൽസ് അതിന് ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ ദശാബ്‌ദങ്ങളില്‍ അത്രയധികം അറിയപ്പെടാത്ത സംരംഭകര്‍ കെട്ടിപൊക്കിയ നിരവധി തെര്‍മല്‍ പവര്‍ പ്ലാൻ്റുകള്‍ ഇത്തരം കാലാവധി വായ്‌പാ സൗകര്യങ്ങളാണ് സ്വീകരിച്ചിരുന്നത്.

കെട്ടിപൊക്കി, സ്വന്തമായി വെച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുന്ന (ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്‌ഫർ- ബി.ഒ.ഒ.ടി) പദ്ധതികള്‍ ആണ് ഹൈവെ നിര്‍മാണ മേഖലയിലെ സര്‍വസാധാരണ പദ്ധതികള്‍. ഇവക്ക് കാലാവധി വായ്‌പകള്‍ ആവശ്യമാണ്.

തൻ്റെ ഭാഗത്ത് നിന്നും സംഭവിക്കാവുന്ന പിഴവുകളുടെ തലത്തിനനുസരിച്ച് ഗ്യാരണ്ടികള്‍ നല്‍കുകയാണ് ഒരു ബി.ഒ.ഒ.ടി ഡവലപ്പര്‍ ചെയ്യുന്നത്. അതേസമയം സ്ഥലം ഏറ്റെടുക്കുന്നതില്‍ വരുന്ന കാലതാമസം അല്ലെങ്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായ രീതിയില്‍ ടോള്‍ വരവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് അയാളെ ഉത്തരവാദിയാക്കാന്‍ കഴിയുകയില്ല. ഇങ്ങനെ കണക്കു കൂട്ടലുകള്‍ തെറ്റുമ്പോള്‍ വായ്‌പ നല്‍കിയ സ്ഥാപനത്തിന് പണം തിരിച്ച് പിടിക്കുന്നതിനുള്ള വഴികള്‍ നോക്കുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല. അതായത് കാലാവധി വായ്‌പ നല്‍കല്‍ എന്നുള്ളത് ഒരു പ്രത്യേകത നിറഞ്ഞ ലക്ഷ്യമാണ് എന്ന് കഥ ചുരുക്കി പറയാം. ബാങ്കിങ് മേഖലയിലെ ഉദാരവല്‍ക്കരണം നീതീകരിക്കപ്പെട്ടു എങ്കിലും 1998-2004 കാലഘട്ടത്തിലെ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരും 2004-2014 കാലഘട്ടത്തിലെ മന്‍ മോഹന്‍സിങ്ങ് സര്‍ക്കാരും ഒരുപോലെ അത്തരം സ്‌പെഷലിസ്റ്റുകള്‍ക്ക് ഇടമൊരുക്കുന്നതില്‍ പരാജയപ്പെട്ടു.

രാജ്യത്ത് ഇപ്പോള്‍ ഒരു ദീര്‍ഘകാല ബോണ്ട് വിപണി ഇല്ല. അത്തരം ഒരു വിപണി സൃഷ്‌ടിക്കുന്നതിനുള്ള ഒരു നിയന്ത്രണ തടസമായി വര്‍ത്തിക്കുന്നത് വായ്‌പ കൂട്ടികൊടുക്കുന്നതിനു മേല്‍ ആര്‍.ബി.ഐ കൊണ്ടു വന്ന നിയന്ത്രണങ്ങളാണ്. സോഷ്യലിസ്റ്റ് തത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വിപണി അടിസ്ഥാനമാക്കി ഉണ്ടാകുന്ന പെന്‍ഷന്‍ ഫണ്ടുകളുടെ വളര്‍ച്ച ദുഷ്‌കരമാക്കി. ഇതിൻ്റെയൊക്കെ ഫലം ദുരന്തജനകമായിരുന്നു. 2004-നും 2009-നും ഇടയിലെ കുതിപ്പ് സമയത്ത് ഒരുപറ്റം ചെറുകിട ബാങ്കുകള്‍ കൈകോര്‍ത്ത് കണ്‍സോര്‍ഷ്യം സൃഷ്‌ടിച്ചു കൊണ്ട് കാലാവധി വായ്‌പാ നല്‍കുന്നതിനായി ഭ്രാന്തമായി പരക്കം പാഞ്ഞു. 15 വര്‍ഷ കാലയളവുകൊണ്ട് മാത്രം ലാഭം കിട്ടുവാന്‍ സാധ്യതയുള്ള ഹൈവെ നിര്‍മ്മാണ മേഖലയിലെ കമ്പനികള്‍ക്ക് രണ്ടോ മൂന്നോ വര്‍ഷകാലത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപങ്ങളെയാണ് മുതല്‍ മുടക്കിനായി അവര്‍ വിനിയോഗിച്ചത്.

ഹൈവേ പദ്ധതികള്‍ പലതും സ്ഥലം ഏറ്റെടുക്കലിലുണ്ടായ കാലതാമസങ്ങള്‍ പോലുള്ള പ്രശ്‌നങ്ങളില്‍ അകപ്പെടുകയോ അല്ലെങ്കില്‍ പ്രതീക്ഷിച്ചപോലെ ലാഭമുണ്ടാക്കാവുന്ന നിരക്കില്‍ ആവശ്യത്തിന് വൈദ്യുതി വില്‍ക്കുവാന്‍ ഊര്‍ജ്ജ പ്ലാൻ്റുകള്‍ക്ക് കഴിയാതെ വരുകയോ ചെയ്‌തപ്പോള്‍ എല്ലാവരേയും അത് ബാധിച്ചു. തിരിച്ചടവ് മുടങ്ങാന്‍ തുടങ്ങിയപ്പോള്‍ ഡവലപ്പര്‍മാര്‍ പാപ്പരായി മാറി. ബാങ്കുകളില്‍ നിര്‍ജ്ജീവ ആസ്തികള്‍ കുന്നുകൂടി.

കാലാവധി വായ്‌പകള്‍ ഇല്ല

ഇതിൻ്റെയൊക്കെ മൊത്തം ഫലം ഇന്ന് ബാങ്കുകളില്‍ പണം കുന്നുകൂടി കിടക്കുമ്പോഴും അവര്‍ കാലാവധി വായ്‌പകള്‍ നല്‍കുന്നത് ഏതാണ്ട് നിര്‍ത്തിവെച്ചിരിക്കുന്നു എന്നതാണ്. പല പദ്ധതികളേയും അവര്‍ പണം നല്‍കി സഹായിക്കുന്നുണ്ട്. പക്ഷെ ശക്തമായ ബാലന്‍സ് ഷീറ്റുള്ള കമ്പനികളെ മാത്രമാണ് സഹായിക്കുന്നത്. ബാങ്കിങ് മേഖലയില്‍ ഇതിനെ കോര്‍പ്പറേറ്റ് വായ്‌പകള്‍ എന്നാണ് വിളിക്കുന്നത്. ഉറപ്പായും വരുമാനം ലഭിക്കും എന്നതിനാൽ പണം ആര്‍.ബി.ഐ യില്‍ സുരക്ഷിതമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു അവർ. 2014 മുതല്‍ അടിസ്ഥാന സൗകര്യ മേഖലക്ക് വലിയ ഉത്തേജനം നല്‍കാന്‍ ആരംഭിച്ചതോടെ മോദി സര്‍ക്കാരിനെയും ഈ പ്രശ്‌നം ഗ്രസിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മോദി സര്‍ക്കാര്‍ തുടക്കത്തില്‍ ഹൈബ്രിഡ് ആന്യൂറ്റി മോഡല്‍ (എച്ച്.എ.എം) പരീക്ഷിച്ചു. സ്വകാര്യ മേഖലയിലെ ബി.ഒ.ഒ.ടി ഡവലപ്പര്‍ക്ക് ലക്ഷ്യമിട്ടിരിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം ഇത് ഉറപ്പ് നല്‍കുന്നു.

എന്നാല്‍ ഇതും ബാങ്കുകളെ പ്രീതിപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ഒടുവില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ്, സമാഹരിക്കല്‍, നിര്‍മിക്കല്‍, (ഇ.പി.സി) മാതൃകയിലേക്ക് വഴിമാറുകയും ചെയ്‌തു. ഇതിൻ്റെ ഭാഗമായി പദ്ധതികളെ പണം നല്‍കി സഹായിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയോ (എന്‍.എച്ച്.എ.ഐ) അല്ലെങ്കില്‍ നാഷണല്‍ ഹൈവേയ്‌സ് ആൻഡ് ഇന്‍ഫ്രാസ്‌ട്രക്ച്ചര്‍ ഡവലപ്പ്‌മെൻ്റ് കോര്‍പ്പറേഷനോ (എന്‍.എച്ച്.ഐ.ഡി.സി.എല്‍) ആണ്. സ്വകാര്യ മേഖല ഒരു കരാറുകാരനായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ ധനകമ്മിയും, വന്‍ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ ഇതൊരു ഫലപ്രദമായ മാതൃകയല്ല എന്നു വരുന്നു. കാരണം എന്‍.എച്ച്.എ.ഐയുടെ അല്ലെങ്കില്‍ എന്‍.എച്ച്.ഐ.ഡി.സി എല്ലിൻ്റെ ബാലന്‍സ് ഷീറ്റിൻ്റെ കരുത്തിനനുസരിച്ച് മാത്രമേ ഇവിടെ ഫണ്ട് ലഭിക്കുകയുള്ളൂ എന്ന പരിമിതി ഉണ്ടിവിടെ. വികസിത രാജ്യങ്ങള്‍ ഇത്രക്കൊന്നും പ്രയാസങ്ങള്‍ ഇക്കാര്യങ്ങളില്‍ നേരിടുന്നില്ല. പ്രത്യേകിച്ച് സ്ഥലം ഏറ്റെടുക്കലും അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപടുക്കലും പോലുള്ള കാര്യങ്ങളില്‍. അതിലുപരി യു എസില്‍ ഒരു മികച്ച ഒരു ബോണ്ട് വിപണി ഉണ്ട്. ഓസ്‌ട്രേലിയയിലാകട്ടെ പദ്ധതികള്‍ ലാഭകരമാക്കുന്ന ഒരു സമ്പന്ന വ്യവസായവുമുണ്ട്.

പദ്ധതികളെ വരുമാനമുള്ളവയാക്കല്‍

തൻ്റെ ബജറ്റ് നിര്‍ദേശങ്ങളില്‍ ധനകാര്യ മന്ത്രി മൂന്ന് മേഖലകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത് അതില്‍ ആദ്യത്തേത് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതികളെ വരുമാനം ലഭിക്കുന്നവയാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു എന്നുള്ളതാണ്. അതിനർഥം ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളെ നിശ്ചിത മൂല്യം കല്‍പ്പിച്ചു കൊണ്ട് സ്വകാര്യ പ്രമോട്ടര്‍മാര്‍ക്ക് കൈമാറും. സ്വകാര്യ മേഖലയാകട്ടെ ഉപയോക്താക്കളില്‍ നിന്നും ഈ പദ്ധതികള്‍ക്ക് വരുമാനം നേടികൊടുക്കുകയും ചെയ്യും. ഇത് മൂല്യത്തെ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്ന് മാത്രമല്ല, നടപ്പാക്കല്‍ ഏജന്‍സികളായ എന്‍.എച്ച്.എ.ഐയും എന്‍.എച്ച്.ഐ.ഡി.സി എല്‍ഉം പോലുള്ളവരുടെ ബാലന്‍സ് ഷീറ്റുകള്‍ക്ക് കരുത്ത് പകരുകയും ചെയ്യും. അത് അവരുടെ വായ്‌പ നല്‍കാനുള്ള കഴിവ് വർധിപ്പിക്കും. അതിൻ്റെ ഫലമായി ഭാവിയിലെ അടിസ്ഥാന സൗകര്യ നിര്‍മ്മാണങ്ങള്‍ വേഗത്തിലാവുകയും ചെയ്യും. ഇതൊരു പുതിയ ആശയമാണ്. അതിനാല്‍ പക്വത പ്രാപിക്കാന്‍ സമയമെടുത്തേക്കും. എന്നാലും ഈ നീക്കത്തെ അഭിനന്ദിച്ചേ മതിയാകൂ. ഒരു വായ്‌പാ വിപണി ഉയര്‍ന്നു വരണം എന്നും സീതാരാമന്‍ തുല്യമായി ഏറെ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അതത്ര എളുപ്പമുള്ള കാര്യമല്ല സൃഷ്‌ടിക്കാന്‍. ഒരു തുടക്കം എന്നുള്ള നിലയില്‍ അടിസ്ഥാന സൗകര്യ മുതല്‍ മുടക്ക് ട്രസ്റ്റുകളും, റിയല്‍ എസ്‌റ്റേറ്റ് മുതല്‍ മുടക്ക് ട്രസ്റ്റുകളും സൃഷ്‌ടിക്കാന്‍ അവര്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നു. ഓഹരി നിക്ഷേപകര്‍ക്ക് ഒരു ദീര്‍ഘകാല മുതല്‍ മുടക്ക് പോംവഴി ഇത് സൃഷ്‌ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതെല്ലാം സാധ്യതകള്‍ ആരായുന്ന നടപടികള്‍ മാത്രമാണ്. മാത്രമല്ല നിശ്ചിത വ്യവസായത്തിലെ നിയന്ത്രണ ആവാസ വ്യവസ്ഥയടക്കമുള്ള നിരവധി നടപ്പിലാക്കല്‍ പ്രശ്‌നങ്ങളെ ആശ്രയിച്ചാണ് അത്തരം നടപടികളുടെ വിജയം കുടികൊള്ളുന്നത്. സുസ്ഥിരമായ രാഷ്ട്രീയ ഇഛാശക്തിയും, നയം മാറാതെ തുടരലും ഇതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും ഈ സംസ്‌കാരം പുനരുജ്ജീവിപ്പിക്കാനുള്ള അതിൻ്റെ പ്രതിജ്ഞാബദ്ധത സര്‍ക്കാര്‍ അടിവരയിടുന്നുണ്ട്. ഡി.എഫ്.ഐ രൂപീകരിക്കുമെന്ന് നിര്‍ദേശം വെച്ചു കൊണ്ട് കാലാവധി വായ്‌പകളുടെ സംസ്‌കാരവും വൈദഗ്ധ്യവും തിരിച്ചുകൊണ്ടു വരുവാനാണ് ഉദ്ദേശം. ഇതില്‍ സ്വകാര്യ മേഖല എന്ന പരാമര്‍ശം തന്നെ സര്‍ക്കാര്‍ കാര്യങ്ങള്‍ മറ്റുള്ളവരെ കൊണ്ട് നടത്തിക്കുന്ന പങ്ക് വഹിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും അല്ലാതെ എല്ലാം അതിൻ്റെ കുത്തകയാക്കി മാറ്റുവാനല്ല താല്‍പര്യപ്പെടുന്നത് എന്നും സൂചിപ്പിക്കുന്നു.

അതുതന്നെയാണ് ഈ നിമിഷത്തിലെ ഏറ്റവും മികച്ച വാര്‍ത്ത. സര്‍ക്കാരിൻ്റെ സാന്നിധ്യം വായ്‌പാ സംസ്‌കാരത്തെ നശിപ്പിക്കുക തന്നെ ചെയ്യും. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് പൊതു മേഖലാ ബാങ്കുകള്‍. അതേ സമയം തന്നെ പൊതു മേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതും കാലാവധി വായ്‌പയുടെ സാധ്യതകള്‍ സൃഷ്‌ടിക്കുന്നു. ഈ മേഖലയില്‍ വൈദഗ്ധ്യമുണ്ടെന്ന് സ്‌റ്റേറ്റ് ബാങ്ക് തെളിയിച്ചതാണ്. അനുയോജ്യമായ ഒരു ആവാസ വ്യവസ്ഥ സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതിനാല്‍ വന്‍ കിട ബാങ്കുകള്‍ തങ്ങളുടെ അലസത കൈവെടിഞ്ഞ് ഉയര്‍ന്നു വരുന്ന അവസരങ്ങള്‍ വിനിയോഗിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.