ബെംഗളൂരു: ബെംഗളൂരുവിലെ ബിബിഎംപി പ്രദേശത്തെ ശവ സംസ്കാര ക്രമീകരണങ്ങൾ ഓൺലൈനായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രദേശത്തെ 20 ശ്മശാനങ്ങളിലാണ് ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി ബുക്ക് ചെയ്തു ചടങ്ങുകൾ നടത്താൻ സാധിക്കുന്നത്. ഇതുവഴി സൗജന്യമായി ശവസംസ്കാര ചടങ്ങും ആംബുലൻസ് സർവീസും നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും.
Also read: കൊവിഡ് വ്യാപനം; ഐ.ഐ.എസ്.സി നിർദേശം തേടി കർണാടക
ഈ സവിധാനത്തിനായി ഹെൽപ്പ്ലൈൻ നമ്പറായ 8495998445 ഉപയോഗിക്കാം. വാട്‌സ്ആപ്പ് സന്ദേശം വഴിയും ബുക്കിംഗ് നടത്താനാകും. ഹെൽപ്പ്ലൈനിൽ വിളിച്ചതിന് ശേഷം സമയവും സ്ഥലവും നൽകിയാൽ ടോക്കൺ നമ്പർ ലഭിക്കും. നഗരത്തിലെ മൊത്തം 18 ശ്മശാനങ്ങളിലായി ദിവസം 500 ശവസംസ്കാര ചടങ്ങുകൾ നിലവിൽ നടക്കുന്നുണ്ട്.