ശ്രീനഗര്‍: കശ്‌മീരിലെ പുല്‍വാമയില്‍ നിന്ന് ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്‌തു. ലോറോ ജഗിര്‍ ട്രാല്‍ ഗ്രാമത്തില്‍ നിന്ന് മുസമില്‍ ഗദീര്‍ ബട്ട് എന്നയാളാണ് പിടിയിലായത്. ജമ്മു കശ്‌മീര്‍ പൊലീസും, 42 രാഷ്‌ട്രീയ റൈഫിള്‍സും, സിആര്‍പിഎഫ് 180 ബറ്റാലിയനും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ജയ്‌ഷെ ഇ മുഹമ്മദ് അനുകൂലിയെന്ന് സംശയിക്കുന്ന ഇയാളില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് കണ്ടെത്തിയിട്ടുണ്ട്. ലോറോ ജഗിര്‍ ട്രാല്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഭീകരസംഘടനയുമായി ബന്ധം; പുല്‍വാമയില്‍ ഒരാള്‍ അറസ്റ്റില്‍ - kashmir news
സുരക്ഷാ സേന ഇയാളില്‍ നിന്ന് ഹാന്‍ഡ് ഗ്രനേഡ് പിടിച്ചെടുത്തു.