ബെംഗളൂരു : ട്രൈക്കോഫാഗിയ എന്ന അപൂർവ രോഗമുള്ള സ്ത്രീയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഒന്നര കിലോ മുടി. സ്വന്തം മുടിയിഴകൾ കഴിക്കുന്ന രോഗാവസ്ഥയാണിത്. കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
കർണാടകയിലെ മടിക്കേരി സ്വദേശിയായ സ്ത്രീയെ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ ഇവരുടെ വയറ്റിൽ മുഴയുണ്ടെന്ന് ഡോക്‌ടർമാർ കണ്ടെത്തി.
ALSO READ : ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ടുപോകണോ, കര്‍ശന നിയമവുമായി കേന്ദ്രം
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുടികൊണ്ട് ഉണ്ടായ മുഴയാണെന്ന് മനസിലായത്. തുടർന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
എന്താണ് ട്രൈക്കോഫാഗിയ?
ട്രൈക്കോഫാഗിയ ഒരു മാനസിക വൈകല്യമാണ്. സ്വന്തം മുടിയിഴകൾ വിഴുങ്ങുന്ന രോഗമാണിത്. ഇതിലൂടെ രോഗിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.