ബെംഗളുരു: കർണാടകയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കെ സംസ്ഥാനത്തെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. സുധാകറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 57 ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് എത്തിയതെന്നും ഇതിൽ പത്ത് പേരോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ പത്ത് പേർക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. Omicron strain in Karnataka
നവംബർ 12, നവംബർ 22 ദിവസങ്ങളിലാണ് ദക്ഷിണാഫ്രിക്കൻ പൗരന്മാർ ബെംഗളുരുവിൽ എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഒന്ന്, രണ്ട് കൊവിഡ് തരംഗങ്ങളിൽ ഇത്തരത്തിൽ തന്നെയാണ് സംഭവിച്ചതെന്നും ഇവരെ വേഗത്തിൽ തന്നെ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇതിനകം ആഭ്യന്തര വകുപ്പുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.
READ MORE: India Report First Omicron: കര്‍ണാടകയില്‍ രാജ്യത്തെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു