ഗാന്ധിനഗര്‍: ഗുജറാത്തിലെ ഓഖ തുറമുഖത്തു നിന്നും കടലില്‍പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതെയായി. വെള്ളിയാഴ്ച മുതലാണ് ഇവരുമായുള്ള ഫോണ്‍ ബന്ധം നഷ്‌ടമായത്. ജനുവരി 18 നാണ് ഇവര്‍ മത്സ്യബന്ധനത്തിനായി സമുദ്രത്തിലേക്ക് പോയത്.
ALSO READ: " അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തുന്നത് പരാജയ ഭീതിമൂലം": മുഖ്താര്‍ അബ്ബാസ് നഖ്‌വി
തുളസി മായ എന്ന ബോട്ട് എൻജിൻ തകരാർ മൂലം കടലിൽ അകപ്പെടുകയുണ്ടായി. തുടര്‍ന്ന് ജനുവരി 28 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികളുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ഇവരുമായി അവസാനമായി സംസാരിച്ചപ്പോൾ, ബോട്ട് പാകിസ്ഥാന് സമീപത്തെത്തിയെന്നാണ് ലഭിച്ച വിവരം.
ദിവസങ്ങൾക്ക് മുന്‍പ് 20 മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ മംഗ്രോളി പ്രദേശത്തെ വത്സൽ പ്രേംജിഭായ് തപാനിയയുടേതാണ് ഈ ബോട്ട്.