ETV Bharat / bharat

ബാലസോറിന് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ, ഓർമയില്‍ പെരുമണും കടലുണ്ടിയും - train tragedy

2016ല്‍ ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ടതിന് ശേഷം ഇന്ത്യയിൽ സംഭവിക്കുന്ന ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡിഷയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ അപകടങ്ങൾ.

തീവണ്ടി അപകടങ്ങൾ  കേരളത്തിലെ ട്രെയിൻ അപകടങ്ങൾ  കേരളം ട്രെയിൻ അപകടം  ഇന്ത്യ ട്രെയിൻ അപകടം  പെരുമൺ ദുരന്തം  കടലുണ്ടി തീവണ്ടി അപകടം  ഒഡിഷ ട്രെയിൻ അപകടം  ട്രെയിൻ  balasore  ബാലസോർ ട്രെയിൻ അപകടം  odisha train accident  odisha train tragedy  balasore train accident  balasore train tragedy  Odisha train crash  Indian Railways history  Indian Railways history train accident  train accident  Indian Railway accident  train tragedy  train accidents
തീവണ്ടി അപകടങ്ങൾ
author img

By

Published : Jun 3, 2023, 11:14 AM IST

ഒഡിഷ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടത്തിനാണ്. ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 238 പേർക്കാണ് ജീവൻ നഷ്‌ടമായത്. 900-ലധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ കോറോമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറോമണ്ഡൽ എക്‌സ്പ്രസിന്‍റെ ബോഗികൾ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിച്ചു.

ഇന്ത്യയെ നടുക്കിയ തീവണ്ടി അപകടങ്ങൾ

2016 നവംബർ 20 : ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പുഖ്രായനിൽ പാളം തെറ്റിയത്. കാൺപൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. 152 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. 260 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

2010 മെയ് 28 : ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ ജാർഗ്രാമിന് സമീപത്ത് വച്ച് പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ കോച്ചുകൾ തൊട്ടടുത്ത പാതയിലൂടെ എതിരെ വന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. അപകടത്തിൽ 148 യാത്രക്കാരുടെ ജീവനാണ് നഷ്‌ടമായത്.

2002 സെപ്‌തംബർ 9 : ഹൗറ രാജധാനി എക്‌സ്‌പ്രസ് റാഫിഗഞ്ചിലെ ധവേ നദിയിലെ പാലത്തിന് മുകളിൽ വച്ച് പാലം തെറ്റുകയായിരുന്നു. തുടർന്ന് ട്രെയിനിന്‍റെ ഒരു കോച്ച് നദിയിലേക്ക് വീണു. 140 പേരാണ് റാഫിഗഞ്ച് അപകടത്തിൽ മരിച്ചത്. ഭീകരവാദ പ്രവർത്തനമാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്ന് സർക്കാർ കുറ്റപ്പെടുത്തിയത്.

1999 ഓഗസ്റ്റ് 2 : നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ വച്ച് ബ്രഹ്മപുത്ര മെയിൽ എന്ന ട്രെയിൻ അവധ് അസം എക്‌സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 285ലധികം പേരാണ് അപകടത്തിൽ മരിച്ചത്. 300ലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും കരസേന, ബിഎസ്എഫ്, സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്നു.

1998 നവംബർ 26 : പഞ്ചാബിലെ ഖന്നയിലുള്ള ഫ്രോണ്ടിയർ ഗോൾഡൻ ടെംപിൾ മെയിലിന്‍റെ പാളം തെറ്റിയ മൂന്ന് കോച്ചുകളിലേക്ക് ജമ്മു താവി- സീൽദാ എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ 212 പേരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്.

1995 ഓഗസ്റ്റ് 20: ഫിറോസാബാദിന് സമീപത്ത് വച്ച് പുരുഷോത്തം എക്‌സ്‌പ്രസ് നിർത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 305 പേരാണ് അപകടത്തിൽ മരിച്ചത്.

1981 ജൂൺ 6 : ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടമായിരുന്നു ബിഹാറിൽ ഉണ്ടായത്. പാലം കടക്കുന്നതിനിടെ ബാഗ്‌മതി നദിയിലേക്ക് ട്രെയിൻ മറിയുകയായിരുന്നു. 750ലധികം പേരാണ് അപകടത്തിൽ മരിച്ചത്.

1964 ഡിസംബർ 23 : രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ കടലിൽ ഒലിച്ചുപോകുകയായിരുന്നു. 126-ലധികം യാത്രക്കാരാണ് മരിച്ചത്.

കേരളത്തെ ഞെട്ടിച്ച ട്രെയിൻ അപകടങ്ങൾ

2001 ജൂൺ 21 : 6602-ാം നമ്പർ മംഗളൂരു- ചെന്നൈ എക്‌സ്പ്രസ് കോഴിക്കോട് കടലുണ്ടിപ്പാലത്തിനു മുകളിൽ നിന്ന് പാളം തെറ്റി കടലുണ്ടി പുഴയിലേക്ക് പതിച്ചു. 52 പേരാണ് അപകടത്തിൽ മരിച്ചത്.

1988 ജൂലൈ 8 : ഐലൻഡ് എക്‌സ്പ്രസിന്‍റെ 11 കോച്ചുകൾ കൊല്ലം പെരുമൺ പാലത്തിന് മുകളിൽ നിന്ന് അഷ്‌ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. 107 പേരാണ് അന്ന് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.