ഭുവനേശ്വര്‍: ഒഡിഷയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 324 പേര്‍ രോഗമുക്തി നേടി. ആകെയുള്ള 30 ജില്ലകളില്‍ 26 ജില്ലകളിലും പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 2,688 പേരാണ് ഒഡിഷയില്‍ ചികില്‍സയില്‍ കഴിയുന്നത്. 1,868 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 3,29,001 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,24, 392 പേര്‍ രോഗമുക്തി നേടി.