ETV Bharat / bharat

സൈനിക ഡോക്‌ടര്‍.. പിഎംഒ ഉദ്യോഗസ്ഥന്‍ അങ്ങനെ നിരവധി വേഷങ്ങള്‍; ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ചു, പ്രതി പിടിയില്‍ - Forgery

STF arrests Kashmiri national for impersonation വിവിധ വേഷം ധരിച്ച്‌ ആളുകളെ കബളിപ്പിച്ച കശ്‌മീരി പൗരനെ ഒഡീഷ പൊലീസ് സ്പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ അറസ്റ്റ് ചെയ്‌തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട് കശ്‌മീർ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് എസ്‌ടിഎഫ് ഐജി ജയ് നാരായൺ പങ്കജ് പറഞ്ഞു.

kashmiri  impersonation  Kashmiri man arrested in Odisha  STF arrests Kashmiri national for impersonation  Special Task Force  സ്പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌  Odisha Police  ആള്‍മാറാട്ടം  ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ചു  വഞ്ചന കുറ്റം  വ്യാജരേഖ ചമയ്ക്കൽ  Forgery  fraud arrested
STF arrests Kashmiri national for impersonation
author img

By ETV Bharat Kerala Team

Published : Dec 16, 2023, 10:15 PM IST

ഭുവനേശ്വർ: ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന്‌ കശ്‌മീരി പൗരനെ ഒഡീഷ പൊലീസ് സ്പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ (Special Task Force-STF) അറസ്റ്റ് ചെയ്‌തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ, ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്‌ടർ, ആർമി ഡോക്‌ടർ, ഉയർന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍റെ അടുത്ത അനുയായി എന്നിങ്ങനെ വേഷം ധരിച്ചാണ്‌ ആളുകളെ കബളിപ്പിച്ചത്‌ (STF arrests Kashmiri national for impersonation). ചില ദേശവിരുദ്ധരുമായും പ്രതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

പാക്കിസ്ഥാനിലെ നിരവധി ആളുകളുമായും കേരളത്തിലെ സംശയാസ്‌പദമായ ഘടകങ്ങളുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 37 കാരനായ ഇയാൾ പല സംസ്ഥാനങ്ങളിലായി നിരവധി സ്‌ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും എസ്‌ടിഎഫ് ഐജി ജെഎൻ പങ്കജ് പറഞ്ഞു. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിലെ വാസ്‌കുര പ്രദേശവാസിയാണ് പ്രതിയെന്ന് സൂചനയുണ്ട്.

രഹസ്യവിവരത്തെത്തുടർന്ന്, എസ്‌ടിഎഫ് പ്രതിയെ വെള്ളിയാഴ്‌ച ജാജ്‌പൂർ ജില്ലയിലെ ന്യൂൽപൂർ ഗ്രാമത്തിൽ നിന്ന് തിരിച്ചറിഞ്ഞു. "ന്യൂറോ സ്പെഷ്യലിസ്റ്റ്, ആർമി ഡോക്‌ടർ, പിഎംഒയിലെ ഉദ്യോഗസ്ഥൻ, ഉന്നത എൻഐഎ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും അടുത്ത അനുയായി എന്നിങ്ങലെ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തി. യുഎസ്എയിലെ കോർണൽ യൂണിവേഴ്‌സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് നൽകിയ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകൾ തുടങ്ങി നിരവധി വ്യാജ രേഖകൾ കണ്ടെടുത്തതായും പങ്കജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതുകൂടാതെ, നിരവധി സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. കാശ്‌മീർ, യുപി, മഹാരാഷ്‌ട്ര, ഒഡീഷ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6-7 സ്‌ത്രീകളെയെങ്കിലും പ്രതി വിവാഹം ചെയ്‌തിട്ടുണ്ടെന്നും പങ്കജ് പറഞ്ഞു

പ്രതി ചില പാക്കിസ്ഥാനി ആളുകളുമായി സംഭാഷണത്തിൽ ഏർപ്പെടുകയും "കേരളം, പഞ്ചാബ്, കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സംശയാസ്‌പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തതായി പറയുന്നു. ചില സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും കേസിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും എസ്‌ടിഎഫ് ഐജി കൂട്ടിചേര്‍ത്തു.

2017 ഓഗസ്റ്റിൽ, യഥാർത്ഥ പേര് താഹിർ ബുഖാരി ആണെന്ന്‌ കരുതപ്പെടുന്ന ഇയാളെ ആൾമാറാട്ടം നടത്തുന്നതിനിടെ കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍: ഗൂഗിളിന്‍റെ സഹായത്തോടെ രോഗികളെ ശുശ്രൂഷിക്കുകയും മരുന്ന് നല്‍കുകയും ചെയ്‌ത വ്യാജ ഡോക്‌ടര്‍ പിടിയില്‍. തഞ്ചാവൂര്‍ സ്വദേശിയായ ഡോക്‌ടര്‍ സെംബിയാന്‍റെ (35) പേരിലായിരുന്നു ഇയാള്‍ വ്യാജ ചികിത്സ നടത്തിയത്. തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലിന്‍റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌ത തന്‍റെ സര്‍ട്ടിഫിക്കറ്റ് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സെംബിയാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ പേരുള്ള ഒരാള്‍ വ്യാജ ചികിത്സ നടത്തുന്നതായി പൊലീസ് കണ്ടെത്തിയത്.

ALSO READ: ആള്‍മാറാട്ടം നടത്തി ഗൂഗിള്‍ നോക്കി ചികിത്സ; വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍

ALSO READ: നോക്കാന്‍ ആളില്ലെന്നറിയിച്ച് ആശുപത്രിയില്‍ താമസം ; മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്‌ടിക്കുന്നതിനിടെ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.