ഭുവനേശ്വർ: ഒഡിഷയിൽ 24 മണിക്കൂറിൽ 10,413 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,54,607 ആയി. 5,014 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,85,414 ആയി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 67,086 ആണ്. 1,01,34,118 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. അതേസമയം 24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷമായി ഉയർന്നു.
കൂടുതൽ വായനക്ക്: നാല് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതർ