ഭുവനേശ്വർ : സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ 3.5 കോടി ജനങ്ങൾക്ക് സ്മാർട്ട് ഹെൽത്ത് കാർഡുകൾ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ബിജു സ്വാസ്ഥ്യ കല്യാൺ യോജനയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങൾ ചികിത്സക്കായി നെട്ടോട്ടമോടുന്ന വാർത്തകൾ വേദനപ്പിക്കാറുണ്ടെന്നും അത് തടയാനായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും നവീൻ പട്‌നായിക്ക് പറഞ്ഞു.
ഒഡിഷയിലെ ജനങ്ങൾ തന്‍റെ കുടുംബമാണ്. അവർക്ക് ലഭ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭിക്കണം.
Also read: COVID19: രാജ്യത്ത് 36,083 പേർക്ക് കൂടി രോഗം; 493 മരണം
ഒരു നിശ്ചിത തുകയ്ക്ക് ഡെബിറ്റ് കാർഡുകൾ പോലെ ജനങ്ങൾക്ക് സ്മാർട്ട് ഹെൽത്ത് കാർഡുകൾ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ സ്മാർട്ട് ഹെൽത്ത് കാർഡ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഒഡിഷ. 96 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള 3.5 കോടി ആളുകൾക്ക് സ്‌മാർട്ട് ഹെൽത്ത് കാർഡിന്‍റെ പരിരക്ഷ ലഭിക്കും.