ഭുവനേശ്വര്‍ : സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മൂന്ന് വർഷം വർധിപ്പിച്ച് ഒഡിഷ സര്‍ക്കാര്‍. ഇതോടെ പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 38 വയസ് വരെയും, വനിതകള്‍, എസ്‌ടി, എസ്‌സി, ഒബിസി, വിഭാഗക്കാര്‍ എന്നിവര്‍ക്ക് 43 വയസുവരെയും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2021 മുതൽ 2023 വരെയുള്ള ഒഴിവുകൾക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിക്രൂട്ട്‌മെന്‍റ് നടപടികൾ വൈകിയതോടെ നിരവധി അപേക്ഷകര്‍ നിലവിലെ പ്രായപരിധി മറികടക്കുമെന്നതടക്കമുള്ള കാരണങ്ങളാലാണ് തീരുമാനത്തിന് പിന്നിലെന്ന് ഒഡിഷ ചീഫ് സെക്രട്ടറി എസ്‌സി മൊഹപത്ര പറഞ്ഞു.
ശാരീരിക വൈകല്യമുള്ള ഉദ്യോഗാർഥികളുടെ പൊതുവിഭാഗത്തിന് പ്രായപരിധി 38 വയസിൽ നിന്ന് 48 വയസായി ഉയര്‍ത്തിയതായും, സംവരണ വിഭാഗത്തിലെ ശാരീരിക വൈകല്യമുള്ള അപേക്ഷകരുടെ പ്രായ പരിധി 53 വയസാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.