ഭുവനേശ്വർ : സംസ്ഥാനത്ത് ഡോക്‌ടർമാരുടെ അഭാവം നേരിടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ ഫാർമസിസ്റ്റുകൾക്ക് രോഗികളെ പരിശോധിച്ച് മരുന്നുകൾ നിർദേശിക്കാൻ അനുമതി നൽകി ഒഡിഷ സർക്കാർ. 2003ൽ പുറപ്പെടുവിച്ച മുൻ ഉത്തരവ് പരിഷ്‌കരിച്ചാണ് പുതിയ നിര്‍ദേശം.
ഒറ്റ ഡോക്‌ടർ മാത്രമുള്ള ആശുപത്രികളിൽ ഗുരുതരമല്ലാത്ത അസുഖങ്ങളോടുകൂടി വരുന്ന രോഗികളെ ഫാർമസിസ്റ്റുകൾക്ക് പരിശോധിച്ച് മരുന്ന് നിർദേശിക്കാവുന്നതാണ്.
ALSO READ: അസമിൽ കുടിയൊഴിപ്പിക്കലിനിടെ വെടിവയ്പ്പ് ; രണ്ട് മരണം
'പഞ്ചബ്യാധി ചികിത്സ' പദ്ധതി പ്രകാരമുള്ള പുതിയ ഉത്തരവിൽ പനി, വയറിളക്കം, ഛർദി, തലവേദന, വയറുവേദന എന്നിവയ്‌ക്കുള്ള മരുന്നുകൾ നിർദേശിക്കാനാണ് ഫാർമസിസ്റ്റുകൾക്ക് പ്രധാനമായും അനുമതി. കൂടാതെ മലേറിയ, ചിരങ്ങ്, ത്വക്‌രോഗം, പൊള്ളൽ മുതലായവയ്‌ക്കും കുറിപ്പടി നൽകാൻ അനുവാദമുണ്ട്.