ന്യൂഡൽഹി : ട്വീറ്റില്‍ പുലിവാല് പിടിച്ച് വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ്. #BoycottHyundai ക്യാപെയ്‌ന്‍ ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലായിരിക്കുകയാണ്. എല്ലാ വർഷവും ഫെബ്രുവരി 5ന് പാകിസ്ഥാൻ ആചരിക്കുന്ന 'കശ്മീർ സോളിഡാരിറ്റി ഡേ'യെ പിന്തുണച്ചുകൊണ്ട് ഹ്യുണ്ടായ് പാകിസ്ഥാൻ വാഹന കമ്പനിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്‌തതാണ് തലവേദനയായിരിക്കുന്നത്. ട്വീറ്റിനെ തുടർന്നാണ് കമ്പനിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ക്യാംപെയ്‌നിന്‍റെ തുടക്കം. ക്യാംപെയ്‌നിന് ഇതിനകം ഒരു ലക്ഷത്തിലധികം ട്വീറ്റുകൾ ലഭിച്ചു കഴിഞ്ഞു.
കശ്‌മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ സ്‌മരിക്കാം, അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ പിന്തുണക്കാം #KashmirSolidarityDay എന്നതായിരുന്നു കമ്പനിയുടെ ട്വീറ്റ്.
-
Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd
— Hyundai India (@HyundaiIndia) February 6, 2022 " class="align-text-top noRightClick twitterSection" data="
">Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd
— Hyundai India (@HyundaiIndia) February 6, 2022Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd
— Hyundai India (@HyundaiIndia) February 6, 2022
ട്വീറ്റിൽ രോഷാകുലരായ ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ട്വീറ്റിൽ ഹ്യുണ്ടായ് ഇന്ത്യയെ ടാഗ് ചെയ്യാൻ തുടങ്ങി. ഇതോടെ കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ട്രെൻഡിങ് ആകാൻ തുടങ്ങി. വിശദീകരണം ആവശ്യപ്പെട്ട പലരെയും ഹ്യുണ്ടായ് ഇന്ത്യ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. എന്നാൽ ദിവസാവസാനം ആയപ്പോഴേക്കും ദേശീയതയെ ബഹുമാനിക്കുന്നതിനുള്ള ഞങ്ങളുടെ ശക്തമായ ധാർമികതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹ്യുണ്ടായ് ഔദ്യോഗിക പ്രസ്‌താവനയിറക്കി.
Also Read: മോദി സമാധാനത്തിന്‍റെ ദീപശിഖാവാഹകനെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി
25 വർഷത്തിലേറെയായി ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യൻ വിപണിയിലുണ്ട്. ദേശീയതയെ ബഹുമാനിക്കുന്നതിനുള്ള ശക്തമായ ധാർമികതയ്ക്കായി ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യൽ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വ്രണപ്പെടുത്തുന്നു.
ഹ്യുണ്ടായ് ബ്രാൻഡിന്‍റെ രണ്ടാമത്തെ വീടാണ് ഇന്ത്യ. വിവേകശൂന്യമായ ആശയവിനിമയത്തോട് ഞങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല. അത്തരം വീക്ഷണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തിന്‍റെയും പൗരന്മാരുടെയും പുരോഗതിക്കായുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും - ഹ്യുണ്ടായ് ഇന്ത്യ പ്രസ്‌താവനയിൽ പറയുന്നു.
ക്യാംപെയ്‌നിന് കാരണമായ പോസ്റ്റ് നീക്കം ചെയ്‌തുവെങ്കിലും പാകിസ്ഥാൻ ഹ്യുണ്ടായ് ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.