ETV Bharat / bharat

ട്രെയിനില്‍ ഇനി റേഡിയോ പാടും.. യാത്രക്കാര്‍ക്ക് ഉല്ലാസത്തിന് വഴിയൊരുക്കി റെയില്‍വേ

ഡൽഹി, ലഖ്‌നൗ, ഭോപ്പാൽ, ചണ്ഡീഗഡ്, അമൃത്‌സർ, അജ്‌മീർ തുടങ്ങിയ ശതാബ്‌ദി, വന്ദേ ഭാരത് ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ റോഡിയോ സജ്ജീകരിക്കുക.

radio entertainment to be set up in special trains  Northern Railway to provide radio entertainment in Shatabdi  radio entertainment in Shatabdi  Vande Bharat trains  Northern Railway will provide radio entertainment trains  യാത്രക്കാര്‍ക്ക് റോഡിയോ സജ്ജാമാക്കാന്‍ നേര്‍ത്തേണ്‍ റെയില്‍വേ  ശതാബ്‌ദി, വന്ദേ ഭാരത് ട്രെയിനുകളില്‍ റേഡിയോ
ഇനി ടെന്‍ഷനകറ്റാം ട്രെയില്‍ യാത്രയില്‍; മാനസികോല്ലാസത്തിന് യാത്രക്കാര്‍ക്ക് റോഡിയോ സജ്ജാമാക്കാന്‍ നേര്‍ത്തേണ്‍ റെയില്‍വേ
author img

By

Published : Feb 23, 2022, 5:43 PM IST

ന്യൂഡൽഹി: ശതാബ്‌ദി, വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് വിനോദത്തിന് ഇനി റേഡിയോയും. റോഡിയോയിലൂടെ പാട്ടുകളും പരിപാടികളും ഒരുക്കിയാണ് യാത്രക്കാരെ ആനന്ദിപ്പിക്കാന്‍ നേര്‍ത്തേണ്‍ റെയില്‍വേ പദ്ധതിയിടുന്നത്. ഡൽഹി, ലഖ്‌നൗ, ഭോപ്പാൽ, ചണ്ഡീഗഡ്, അമൃത്‌സർ, അജ്‌മീർ, ഡെറാഡൂൺ, കാൺപൂർ, വാരണാസി, കത്ര, കാത്‌ഗോദം എന്നിവിടങ്ങളിലൂടെയുള്ള ശതാബ്‌ദി, വന്ദേ ഭാരത് ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം.

ALSO READ l 'വാർത്ത സൃഷ്‌ടിക്കാനായി ഹർജി നൽകരുത്' ; 10,12 ക്ലാസുകാരുടെ ഓഫ്‌ലൈന്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഡൽഹി ഡിവിഷനിലെ എല്ലാ ശതാബ്‌ദി, വന്ദേ ഭാരത് ട്രെയിനുകളിലും റേഡിയോ സേവനത്തിലൂടെ യാത്രക്കാർക്ക് മുഴുവൻ സമയം റേഡിയേ സേവനം ഒരുക്കും. ഇതിനായി നോർത്തേൺ റെയിൽവേ കരാർ നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. യാത്രയ്‌ക്കിടെ സംഗീതം ആസ്വദിക്കുന്നത് നല്ല മാനസികാവസ്ഥ നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.

പത്ത് ശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനുകളിലും രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും റേഡിയോ വഴി പരസ്യം നൽകാനും അധികൃതര്‍ ആലോചിക്കുന്നു. വിനോദം, റെയിൽവേ നിര്‍ദേശം, പരസ്യം എന്നിങ്ങനെ ഒരു മണിക്കൂറില്‍ 50:10 അനുപാതത്തില്‍ ആയിരിക്കും ട്രെയിനുകളില്‍ യാത്രക്കാരെ കേള്‍പ്പിക്കുക.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.