മുംബൈ: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കാര സ്ഥലത്തെത്തിക്കാൻ മാലിന്യ വാഹനത്തെ ആശ്രയിച്ച് ഒരു കുടുംബം. മഹാരാഷ്‌ട്രയിലെ ധൂലെയിലുള്ള സാക്രി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
കൊവിഡ് ബാധിച്ചിരുന്ന 70കാരൻ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനങ്ങളോ ഇവർക്ക് ലഭിച്ചില്ല.
മരണം സംഭവിച്ച് പത്ത് മണിക്കൂര്‍ കഴിഞ്ഞിട്ടുപോലും അധികൃതരും പ്രശ്‌നത്തില്‍ ഇടപെടാതെ വന്നതോടെയാണ് പഞ്ചായത്തിലെ മാലിന്യം ശേഖരിക്കുന്ന വണ്ടിയില്‍ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കള്‍ നിര്‍ബന്ധിതരായത്.
കൂടുതല്‍ വായനയ്‌ക്ക്: കൊവിഡ് വ്യാപനം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന