ETV Bharat / bharat

വാക്സിന്‍ നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന് ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥന്‍ - കൊവിഡ്

വിദേശ കമ്പനികളായ ഫൈസറിനും മോഡേണയ്ക്കും പുറമെ ഇന്ത്യയുടെ വാക്സിന്‍ നിർമ്മാതാക്കൾ നഷ്ടപരിഹാര ബോണ്ട് ആവശ്യകത ഉന്നയിച്ചിട്ടില്ലന്ന് മുതിർന്ന മുന്‍ ഐസിഎംആർ ഉദ്യോഗസ്ഥനായ ഡോ. നിർമൽ. കെ. ഗാംഗുലി പറഞ്ഞു.

no-indian-vaccine-manufacturers-seeks-indemnity-bond-says-former-icmr-official  Pfizer, Moderna seek legal protection but no Indian company has paid indemnity in country's vaccination history: Expert  ഇന്ത്യയുടെ വാക്സിന്‍ നിർമ്മാതാക്കൾ നഷ്ടപരിഹാര ബോണ്ട് ആവശ്യപ്പെട്ടില്ലെന്ന് മുന്‍ ഐസിഎംആർ ഉദ്യോഗസ്ഥന്‍  കൊവിഡ്  വാക്സിനേഷന്‍
ഇന്ത്യയുടെ വാക്സിന്‍ നിർമ്മാതാക്കൾ നഷ്ടപരിഹാര ബോണ്ട് ആവശ്യപ്പെട്ടില്ലെന്ന് മുന്‍ ഐസിഎംആർ ഉദ്യോഗസ്ഥന്‍
author img

By

Published : Jun 3, 2021, 9:27 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ നിർമ്മാതാക്കളായ ഫൈസറിനും മോഡേണയ്ക്കും നിയമപരിരക്ഷ നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇന്ത്യയുടെ വാക്സിനേഷന്‍ ചരിത്രത്തിൽ ഒരു ഇന്ത്യന്‍ കമ്പനിയും ഇതുവരെ നഷ്ടപരിഹാര ബോണ്ട് ആവശ്യകത ഉന്നയിച്ചിട്ടില്ലന്ന വെളിപ്പെടുത്തലുമായി മുതിർന്ന ഐസിഎംആർ മുന്‍ ഉദ്യോഗസ്ഥനായ ഡോ. നിർമൽ. കെ. ഗാംഗുലി. വാക്സിനേഷന്‍റെ ഗുണഫലങ്ങൾ അപകടസാധ്യതകളെക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ കമ്പനികൾക്ക് നിയമ പരിരക്ഷ നൽകാനുള്ള സർക്കാർ തീരുമാനം കൊവിഡ് വാക്സിനുകൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനികളിലും സമാന ആവശ്യം വർധിപ്പിക്കും.

അതേസമയം യുഎസ് ഫാർമ കമ്പനിയായ ഫൈസർ നഷ്ടപരിഹാര ബോണ്ട് തേടുകയാണ് ഇത് വാക്സിനിൽ നിന്ന് എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടായാൽ കമ്പനിക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കും. ചില അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച വാക്സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്ത്യയിൽ ക്ളിനിക്കൽ പരീക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

ഇതിനകം അംഗീകരിച്ചിട്ടുള്ളതോ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളതോ ആയ വാക്സിനുകൾക്ക് ഈ തീരുമാനം ബാധകമാകുമെന്ന് ചീഫ് വിജി സോമാനി കത്തിൽ അറിയിച്ചു. രോഗപ്രതിരോധത്തിനായി ഇന്ത്യന്‍ സർക്കാരുമായി തുടർന്നും പ്രവർത്തിക്കുമെന്ന് ഫൈസർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ നഷ്ടപരിഹാര ബോണ്ടിനായുള്ള അമേരിക്കൻ ഫാർമ കമ്പനിയുടെ അഭ്യർത്ഥന സർക്കാർ പരിഗണനയിലാണെന്ന് നീതി ആയോഗ് അംഗമായ ഡോ. വി കെ പോൾ നേരത്തെ പറഞ്ഞിരുന്നു.

Also read: വാക്‌സിൻ ലഭ്യമാക്കാന്‍ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് ഫൈസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.