ഛണ്ഡീഗഡ്: രാജ്യമൊട്ടാകെ കൊവിഡ് പടർന്നു പിടിക്കുമ്പോൾ സംസ്ഥാനത്ത് പ്രവേശിക്കാൻ ഇനി കൊവിഡ് നെഗറ്റീവ് ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ ആവശ്യമെന്ന് പഞ്ചാബ് സർക്കാർ.
അവശ്യ സേവനത്തിൽ ഉൾപ്പെടാത്ത കടകൾ മെയ് 15 വരെ അടച്ചിടുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വൈകിട്ട് ആറു മണി മുതൽ രാവിലെ അഞ്ചു മണി വരെയുള്ള ദിവസേനയുള്ള കർഫ്യൂവും വെള്ളിയാഴ്‌ച വൈകുന്നേരം വൈകിട്ട് ആറു മണി മുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ചു മണി വരെയുള്ള വാരാന്ത്യ കർഫ്യൂവും തുടരും. തെരുവ് കച്ചവടക്കാരുടെ ആർടിപിസിആർ പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,244 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,15,845 ആയി ഉയർന്നു. 157 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 9,317 ആയി. നിലവിൽ സംസ്ഥാനത്ത് 60,108 കൊവിഡ് രോഗികളാണ് ഉള്ളത്.