ETV Bharat / bharat

കൊവിഡിനെ പിടിച്ചുകെട്ടി ഡൽഹി; മാർച്ചിന് ശേഷം കൊവിഡ് മരണമില്ലാത്ത ആദ്യ ദിനം

രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിവസവും ജൂലൈ 18 ആണ്. അവസാനം മാർച്ച് രണ്ടിനാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒരാൾ പോലും കൊവിഡ് രോഗബാധ മൂലം മരണപ്പെടാതിരിക്കുന്നത്.

No covid death in delhi  covid cases in delhi  Corona cases updates in delhi  ഡൽഹിയിലെ കൊവിഡ് രോഗികൾ  ഡൽഹിലെ കൊവിഡ് മരണം
കൊവിഡിനെ പിടിച്ചുകെട്ടി ഡൽഹി; മാർച്ചിന് ശേഷം കൊവിഡ് മരണമില്ലാത്ത ആദ്യ ദിനം
author img

By

Published : Jul 18, 2021, 9:35 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഞായറാഴ്ച (18-07-2021) കൊവിഡ് സ്ഥിരീകരിച്ചത് 51 പേർക്ക് മാത്രം. രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിവസവും ജൂലൈ 18 ആണ്. അവസാനം മാർച്ച് രണ്ടിനാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒരാൾ പോലും കൊവിഡ് രോഗബാധ മൂലം മരണപ്പെടാതിരിക്കുന്നത്.

പുതുതായി 51 കേസുകൾ മാത്രം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി 0.07 ആണ്. സംസ്ഥാനത്ത് ഇതുവരെ 14,35,529 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് മരണം 25,027 ആണ്. സംസ്ഥാനത്ത് നിലവിൽ 592 രോഗികൾ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതേസമയം ഡൽഹിയിൽ 80 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 14,09,910 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,786 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 93,30,461 പേരാണ് വാക്സിൻ സ്വീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19,36,709 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 2.13 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

More read: India Covid -19: 41,157 പേര്‍ക്ക് കൂടി കൊവിഡ്; 518 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.