ETV Bharat / bharat

Nivin Pauly set for OTT debut ഫാര്‍മയിലൂടെ ഒടിടിയില്‍ അരങ്ങേറാന്‍ ഒരുങ്ങി നിവിന്‍ പോളി - Rajit Kapur to be pivatol role in Pharma

Nivin Pauly new series Pharma: നിവിന്‍ പോളിയുടെ ഒടിടി അരങ്ങേറ്റം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ. പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫാര്‍മയിലൂടെയാണ് നിവിന്‍റെ ഒടിടി അരങ്ങേറ്റം.

Pharma  Nivin Pauly set for OTT debut  Nivin Pauly  ഒടിടിയില്‍ അരങ്ങേറാന്‍ ഒരുങ്ങി നിവിന്‍ പോളി  നിവിന്‍ പോളി  ഫാര്‍മ  Pharma Director excited for project  Pharma Director  Rajit Kapur to be pivatol role in Pharma  Nivin Pauly new series Pharma
Nivin Pauly set for OTT debut
author img

By ETV Bharat Kerala Team

Published : Oct 18, 2023, 3:56 PM IST

ഡിജിറ്റല്‍ അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി (Nivin Pauly OTT debut). 'ഫാര്‍മ' (Pharma) എന്ന ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ സീരീസിലൂടെയാണ് നിവിന്‍ പോളി ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത് (Disney Plus Hotstar series Pharm).

'ഫൈനൽസ്' (Finals), 'റമ്പുന്തനവരുതി' (Rampunthanavaruthi) എന്നീ ചിത്രങ്ങളുടെ സംവിധായകൻ പിആർ അരുണാണ് നിവിന്‍ പോളിയുടെ ഒടിടി സീരീസിന്‍റെ സംവിധാനം. നിവിന്‍ പോളിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ ആവേശത്തിലാണിപ്പോള്‍ സംവിധായകന്‍ പിആര്‍ അരുണ്‍. ഇക്കാര്യം അരുണ്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത് (Pharma Director excited for project).

Also Read: Action Hero Biju 2 | 'ഒളിച്ചു കഴിയുന്ന അഭിനയ കേഡികളേയും റൗഡികളേയും ഡീസികളേയും തെരയുന്നു'; കാസ്‌റ്റിങ് കോളുമായി ആക്ഷന്‍ ഹീറോ ബിജു 2

'ഫാര്‍മയുടെയും അത് ഒരുക്കുന്ന യൂണിവേഴ്‌സിറ്റിയുടെയും ഭാഗമാകുന്നതിന്‍റെ ആവശേത്തിലാണ്. ഇത് പറയുകയും പങ്കുവയ്‌ക്കുകയും ചെയ്യേണ്ട ഒരു കഥയാണ് ഇതെന്ന് ഞാൻ കരുതുന്നു. നൂറു കണക്കിന് യഥാർത്ഥ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഫാര്‍മ എന്‍റെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നു നില്‍ക്കുന്ന കഥയാണ്.' -പിആര്‍ അരുണ്‍ പറഞ്ഞു (PR Arun about Pharma).

നിവിന്‍ പോളി നായകനായി എത്തുന്ന 'ഫാര്‍മ'യില്‍ ബോളിവുഡ് താരം രജിത് കപൂറും (Rajit Kapur) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് (Rajit Kapur to be pivatol role in Pharma). ഒരു ദശാബ്‌ദത്തിന് ശേഷം രജിത് കപൂര്‍ മലയാളത്തിലേയ്‌ക്ക് തിരികെ എത്തുകയാണ് നിവിന്‍ പോളിയുടെ ഒടിടി അരങ്ങേറ്റത്തിനൊപ്പം. ഇതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ രജിത് കപൂര്‍ (Rajit Kapur excited to be part of Pharma).

'അഗ്നിസാക്ഷി'യിലെ എന്‍റെ വേഷത്തിന് 25 വർഷം തികയുമ്പോൾ 'ഫാർമ'യിൽ ചേരുന്നതിന്‍റെ ആവേശത്തിലാണ് (Rajit Kapur back to Malayalam Industry). പിആർ അരുണിനും കേരളത്തിലെ പ്രതിഭാധനരായ ടീമിനും ഒപ്പം പ്രവർത്തിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. നിര്‍മാതാക്കളെയും നന്നായി ഒരുക്കിയ അവരുടെ സമഗ്രമായ ഗവേഷണത്തെയും വിശ്വസിക്കുന്നു.' -രജിത് കപൂര്‍ പറഞ്ഞു.

Also Read: തീ പാറിച്ച് നിവിന്‍ പോളി; യേഴ് കടല്‍ യേഴ്‌ മലൈ കാരക്‌ടര്‍ പോസ്‌റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മൂവി മില്‍ ഫാര്‍മയുടെ നിര്‍മാണവും നിര്‍വഹിക്കും (Movie Mill). അഭിനന്ദൻ രാമാനുജം ആണ് ഫാര്‍മയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക (Abhinandan Ramanujam). ശ്രീജിത്ത് സാരംഗ് (Sreejith Sarang) എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം ഒരുക്കുക (Jakes Bejoy).

അതേസമയം നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co). ചിരിച്ചും ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും, ഒരു പക്കാ ഫാമിലി എൻ്റര്‍ടെയ്‌നറായി ഓണം റിലീസായി എത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറഞ്ഞത്.

Also Read: Nivin Pauly Ramachandra Boss And Co രാമചന്ദ്രബോസിനെയും കൊള്ള സംഘത്തെയും ഏറ്റെടുത്ത് പ്രേക്ഷകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.