ന്യൂഡൽഹി : 2023ലെ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഗൻഗാസാണ് സ്വര്‍ണം നേടിയത്. മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെയാണ് കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസ് കീഴടക്കിയത്. 5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.
-
GOLD FOR NITU 🥇🤩
— Boxing Federation (@BFI_official) March 25, 2023 " class="align-text-top noRightClick twitterSection" data="
Wins the bout 5️⃣-0️⃣ 💥🔥
Book your tickets for the final 🔗:https://t.co/k8OoHXoAr8@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/XxRzmz3iJJ
">GOLD FOR NITU 🥇🤩
— Boxing Federation (@BFI_official) March 25, 2023
Wins the bout 5️⃣-0️⃣ 💥🔥
Book your tickets for the final 🔗:https://t.co/k8OoHXoAr8@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/XxRzmz3iJJGOLD FOR NITU 🥇🤩
— Boxing Federation (@BFI_official) March 25, 2023
Wins the bout 5️⃣-0️⃣ 💥🔥
Book your tickets for the final 🔗:https://t.co/k8OoHXoAr8@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/XxRzmz3iJJ
ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു ഇടിച്ചിട്ടത്. വിജയത്തോടെ ലോക ചാമ്പ്യൻ പട്ടം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിത ബോക്‌സറായി നിതു ഗൻഗാസ് മാറി. മേരി കോം (2002, 2005, 2006, 2008, 2010, 2018), സരിത ദേവി (2006), ജെന്നി (2006), ലേഖ (2006), നിഖാത് സരിന്‍(2022) എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.
മറ്റൊരു ഇന്ത്യൻ താരം സവീറ്റി ബുറയും 81 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്. ചൈനയുടെ വാങ് ലിനയാണ് 2014 ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ സവീറ്റി ബുറയുടെ എതിരാളി. അതേസമയം ഞായറാഴ്‌ച ഇന്ത്യൻ താരങ്ങളായ നിഖാത് സരീനും ലവ്‌ലിന ബോർഗോഹെയ്‌ൻ എന്നിവരും ഫൈനൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്.
-
CHAMPION 🏆🥇
— Boxing Federation (@BFI_official) March 25, 2023 " class="align-text-top noRightClick twitterSection" data="
Nitu is a World Champion 💪🤩
Book your tickets for the final 🔗 on 🔗:https://t.co/k8OoHXo2BA@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/C19mVQybrT
">CHAMPION 🏆🥇
— Boxing Federation (@BFI_official) March 25, 2023
Nitu is a World Champion 💪🤩
Book your tickets for the final 🔗 on 🔗:https://t.co/k8OoHXo2BA@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/C19mVQybrTCHAMPION 🏆🥇
— Boxing Federation (@BFI_official) March 25, 2023
Nitu is a World Champion 💪🤩
Book your tickets for the final 🔗 on 🔗:https://t.co/k8OoHXo2BA@AjaySingh_SG l @debojo_m#itshertime #WorldChampionships #WWCHDelhi @Media_SAI @IBA_Boxing @NituGhanghas333 pic.twitter.com/C19mVQybrT
വിയറ്റ്നാം താരവും രണ്ടുതവണ ഏഷ്യൻ ജേതാവുമായ യുയെൻ തിതാമിനെയാണ് നിഖാത് നാളെ നേരിടുക. മേരി കോമിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടുതവണ സ്വർണം നേടുന്ന താരമെന്ന നേട്ടത്തിനാണ് നിഖാത് സരീൻ ഇറങ്ങുന്നത്. അതേസമയം ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറാണ് ഒളിംപിക്‌സ് മെഡൽ ജേതാവായ ലവ്‍ലിനയുടെ എതിരാളി.