ETV Bharat / bharat

Nitish Kumar slams Centre കേന്ദ്ര സർക്കാർ ലാലു പ്രസാദ് യാദവിനെ വേട്ടയാടുന്നു: രൂക്ഷ വിമർശനവുമായി നിതീഷ് കുമാർ - ബിഹാർ

Nitish Kumar Accuses Centre Misusing Investigating Agencies: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

Nitish Kumar slams Centre  Nitish Kumar  Fodder scam  Bihar CM  Centre Misusing Investigating Agencies  കേന്ദ്ര സർക്കാർ ലാലു പ്രസാദ് യാദവിനെ വേട്ടയാടുന്നു  ലാലു പ്രസാദ്  കേന്ദ്ര സർക്കാർ  നിതീഷ് കുമാർ  ബിഹാർ മുഖ്യമന്ത്രി  അന്വേഷണ ഏജൻസി  പട്‌ന  കാലിത്തീറ്റ കുംഭകോണം  ബിഹാർ  സുപ്രീംകോടതി
Nitish Kumar slams Centre on Fodder scam
author img

By ETV Bharat Kerala Team

Published : Aug 25, 2023, 7:39 PM IST

പട്‌ന: കേന്ദ്ര സർക്കാർ (Central Government) അന്വേഷണ ഏജൻസികളെ (Investigative Agencies) ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി ബിഹാർ മുഖ്യമന്ത്രി (Bihar Chief Minister) നിതീഷ് കുമാർ (Nitish Kumar). പ്രതിപക്ഷത്തെ മറ്റെല്ലാ നേതാക്കളെയും പോലെ ആർജെഡി (RJD) നേതാവ് ലാലു പ്രസാദ് യാദവും (Lalu Prasad Yadav) അനാവശ്യമായി പീഡിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ എല്ലാവരേയും നിരന്തരം ഉപദ്രവിക്കുന്നു, ആരെയും വെറുതെ വിടുന്നില്ലെന്നും കാലിത്തീറ്റ കുംഭകോണ കേസിൽ (Fodder scam) ലാലുവിന്‍റെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെ നിതീഷ് കുമാർ വ്യക്തമാക്കി.

വിമര്‍ശനം ഇങ്ങനെ: പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ മനഃപൂർവം പീഡിപ്പിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. എന്നാൽ ഇത്തരം പീഡനങ്ങളിലൂടെ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യം ശക്തമാണ്. നിലവിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും (Opposition Parties) കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ചിരിക്കുകയാണെന്നും ഇതാണ് തങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാർ സർക്കാർ നടത്തിയ ജാതി സെൻസസ് തക്കസമയത്ത് പ്രസിദ്ധീകരിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. സെൻസസ് പ്രസിദ്ധീകരിച്ചതിന് ശേഷം എല്ലാവർക്കും അത് വിശകലനം ചെയ്യാം. മറ്റ് പല സംസ്ഥാനങ്ങളും അത്തരം സെൻസസ് നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലാലുവിനെ വലച്ച കാലിത്തീറ്റ കുംഭകോണം: കാലിത്തീറ്റ കുംഭകോണത്തിലുള്‍പ്പെട്ട അഞ്ചാമത്തെ കേസായ, ഡൊറണ്ടയിലെ ട്രഷറിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലും ജാർഖണ്ഡ് ഹൈക്കോടതി ലാലു പ്രസാദിന് കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സിബിഐ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, 1996ൽ ലാലു പ്രസാദ് മൃഗസംരക്ഷണ വകുപ്പ് മുഖ്യമന്ത്രിയായിരിക്കെയാണ് കാലിത്തീറ്റ കുംഭകോണം നടന്നത്. പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

Also Read: Opposition meet | 'നിതീഷ് കുമാറിന്‍റെ വിവാഹ ഘോഷയാത്രയില്‍ ആരാണ് വരന്‍' ; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെ പരിഹാസവുമായി ബിജെപി

ബിജെപി പ്രതിപക്ഷത്തെ ഭയക്കുന്നു: പ്രതിപക്ഷ ഐക്യം ഭരണകക്ഷിയായ ബിജെപിയെ (BJP) ഭീതിയിലാക്കിയിട്ടുണ്ടെന്നും അതുതന്നെയാണ് തങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതെന്നും വ്യക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി ബിജെപി കൂടാരത്തിലിരുന്ന് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ ചാരവൃത്തി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മുന്‍ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ചാല്‍ നിലവില്‍ ശക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ക്ക് പ്രതിപക്ഷ പാളയത്തില്‍ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ എതിർക്കുന്ന ഒട്ടുമിക്ക പാർട്ടികളുടെയും നേതാക്കൾ ഒത്തുചേരുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി നേതൃത്വം നല്‍കുന്നതില്‍ നിലവില്‍ മുന്‍നിരയിലാണ് നിതീഷ് കുമാര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.