പട്‌ന : എൻസിപി അധ്യക്ഷൻ ശരദ് പവാറിനേയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെയും നേരിട്ടുകണ്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷിനൊപ്പമുണ്ടായിരുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നിതീഷ് മുംബൈയിലെത്തിയത്.
കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതില്‍ മികച്ച ഫലം ലഭിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് നിതീഷ് കുമാർ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.