ETV Bharat / bharat

നിതീഷ് കുമാര്‍ വ്യാഴാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തും - കേന്ദ്ര മന്ത്രിസഭ

സംസ്ഥാനത്തെ വികസന പദ്ധതികള്‍, മുന്നണിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും.

Nitish Kumar  New Delhi  Prime Minister Narendra Modi  Parliament house  LJP  നിതീഷ് കുമാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  കേന്ദ്ര മന്ത്രിസഭ  ജെഡിയു
നിതീഷ് കുമാര്‍ വ്യാഴാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തും
author img

By

Published : Feb 10, 2021, 10:07 PM IST

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ട് ദിവസത്തെ പര്യടനത്തിനായി ഡൽഹിയിലെത്തി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്‌ച നടത്തും. ബിഹാറിൽ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഇതാദ്യമാണ് നിതീഷ് - മോദി കൂടിക്കാഴ്ച. സംസ്ഥാനത്തെ വികസന പദ്ധതികള്‍, മുന്നണിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രിസഭ വികസനം അടുത്തിരിക്കെ ജെഡിയുവിന്‍റെ എത്ര എംപിമാര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നതും ചര്‍ച്ചയാകും. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ അഭിപ്രായം നിതീഷ് കുമാര്‍ മോദിയെ അറിയിക്കും. കൂടുതല്‍ പങ്കാളിത്തം വേണമെന്ന് നിതീഷ് ആവശ്യപ്പെടുമെങ്കിലും വിഷയത്തില്‍ ബിജെപിയുടെ നിലപാട് എന്തായിരിക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് കേന്ദ്രമന്ത്രി പദവും ഒരു സഹമന്ത്രി പദവും നിതീഷ് കുമാര്‍ ആവശ്യപ്പെടാനാണ് സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് എതിനെ മത്സരിച്ച എല്‍ജെപിയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും നിതീഷ് കുമാര്‍ മോദിക്ക് മുന്നില്‍ അവതരിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.