ETV Bharat / bharat

'കോണ്‍ഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് താത്‌പര്യമെന്ന് തോന്നുന്നു'; ഇന്ത്യ മുന്നണിയില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നിതീഷ് കുമാര്‍ - 2023 ലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍

Bihar CM Nitish Kumar On Congress Participation In India Bloc : സിപിഐ സംഘടിപ്പിച്ച റാലിയിലാണ് കോണ്‍ഗ്രസിന്‍റെ സമീപനത്തില്‍ നിതീഷ് കുമാര്‍ അതൃപ്‌തി പ്രകടിപ്പിച്ചത്

Nitish Kumar Blames Congress  Congress Approach Towards India Bloc  Congress Participation In India Bloc  India Bloc Parties  Nitish Kumar Against Congress  കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി നിതീഷ് കുമാര്‍  ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍  ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം  2023 ലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍  സിപിഐ ജനറല്‍ സെക്രട്ടറി ആര്
Nitish Kumar Blames Congress Approach Towards India Bloc
author img

By ETV Bharat Kerala Team

Published : Nov 2, 2023, 9:56 PM IST

പട്‌ന : ഇന്ത്യ മുന്നണിയേക്കാള്‍ കോണ്‍ഗ്രസിന് താത്പര്യം അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലാണെന്ന കുറ്റപ്പെടുത്തലുമായി ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ നിതീഷ് കുമാര്‍. 'ഭാജ്‌പ ഹഠാവോ ദേശ് ബച്ചാവോ' (ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിച്ച റാലിയിലാണ് നിതീഷ് കുമാര്‍ അതൃപ്‌തി പ്രകടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സഖ്യം രൂപീകരിക്കാനുണ്ടായ കാര്യവും അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസ് തിരക്കിലാണ് : മുന്നണിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ താത്പര്യമുള്ളതെന്ന് തോന്നുന്നു. കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കാന്‍ മുന്നണിയില്‍ ധാരണയായതാണെന്നും എന്നാല്‍ നിലവിലുള്ള തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് ശേഷമേ അവര്‍ പ്രതികരിക്കുകയും യോഗം വിളിക്കുകയും ചെയ്യുമെന്നാണ് തോന്നുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

താരതമ്യേന വര്‍ഗീയ ചേരിതിരിവുകളില്‍ നിന്ന് മുക്തമായ ബിഹാറില്‍ ബജെപി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഹിന്ദു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അടുത്തിടെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍ ആരോപിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന വസ്‌തുത മറച്ചുവയ്ക്കാ‌ൻ അവര്‍ രാജ്യത്തിന്‍റെ ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

Also Read: Nitish Kumar About Loksabha Election 'ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും, പ്രതിപക്ഷ ഐക്യത്തെ ബിജെപി ഭയക്കുന്നു': നിതീഷ് കുമാര്‍

ഇടതുപക്ഷത്തിന് പ്രശംസ : 1980കള്‍ മുതല്‍ ജെഡിയുവിന് സിപിഐയും സിപിഎമ്മുമായുള്ള ആത്മബന്ധത്തെ കുറിച്ചും നിതീഷ്‌ കുമാര്‍ വാചാലനായി. സിപിഐയും സിപിഎമ്മും ഒരുമിച്ച് പ്രവർത്തിച്ചതില്‍ നിന്നുണ്ടായതാണ് തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം. ബിഹാറിലെ ഇടതുപക്ഷത്തിന്‍റെ പുരോഗമന വീക്ഷണങ്ങളെ തങ്ങള്‍ അഭിനന്ദിക്കാറുണ്ട്. ഇന്നത്തെ റാലിയില്‍ വലിയ രീതിയില്‍ സ്‌ത്രീ സാന്നിധ്യമുണ്ട് എന്നത് സാധാരണ കാഴ്‌ചയല്ലെന്നും നിതീഷ്‌ കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.