ന്യൂഡല്‍ഹി: ആള്‍ ദൈവം നിത്യാനന്ദയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അക്രമത്തിന് പദ്ധതിയിടുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹത്തിന്‍റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ. മാ വിജയപ്രിയ നിത്യാനന്ദ എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിത്യാനന്ദയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
-
is this the dresscode for women in kailasa? pic.twitter.com/qr7FxA5ssx
— Dattatri (@ModiAgainAt2024) March 2, 2023 " class="align-text-top noRightClick twitterSection" data="
">is this the dresscode for women in kailasa? pic.twitter.com/qr7FxA5ssx
— Dattatri (@ModiAgainAt2024) March 2, 2023is this the dresscode for women in kailasa? pic.twitter.com/qr7FxA5ssx
— Dattatri (@ModiAgainAt2024) March 2, 2023
'ഹിന്ദു വിരുദ്ധ ഘടകങ്ങളോട് മാത്രമാണ് ഞങ്ങള്‍ക്ക് ആശങ്കയുള്ളത്. കൈലാസത്തിനും ഹിന്ദുമതത്തിനുമെതിരെ തുടരുന്ന വിദ്വേഷ പ്രചരണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും ഇന്ത്യന്‍ ഭരണകൂടം നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടാതെ എല്ലാവരുടെയും സുരക്ഷയും, ക്ഷേമവും സംരക്ഷിക്കുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യണം'- വിജയപ്രിയ പറഞ്ഞു.
ഫെബ്രുവരി 24ന് സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക അവകാശങ്ങള്‍ക്കായി നടന്ന യുഎന്‍ ചര്‍ച്ചയില്‍ നിത്യാനന്ദയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തിരുന്നു. ഇതില്‍, ഹിന്ദുമതത്തിലെ പ്രാചീന പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചു എന്നതിന്‍റെ പേരില്‍ ജന്മനാട്ടില്‍ നിന്നുള്‍പ്പടെ നിത്യാനന്ദ നിരവധി പീഡനത്തിന് ഇരയായി എന്നും വിജയപ്രിയ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ രംഗത്തെത്തിയത്.
ഇന്ത്യയില്‍ നിന്നുമൊളിച്ചോടിയ ബലാത്സംഗ കേസ് പ്രതിയായ നിത്യാനന്ദ താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസം എന്ന പേരില്‍ പുതിയ രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി 2020ലാണ് രംഗത്തെത്തിയത്. പുരാതന ഹിന്ദു നാഗരിക രാഷ്‌ട്രം എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. നിത്യാനന്ദ സ്ഥാപിച്ചു എന്ന് അവകാശപ്പെടുന്ന രാജ്യം എവിടെയാണെന്ന് ആര്‍ക്കും കൃത്യമായ ധാരണയില്ല.
വിജയപ്രിയയുടെ വീഡിയോ നിത്യാനന്ദയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇക്കാര്യം കമന്‍റുകളിലൂടെ ചോദിച്ചും നിരവധി പേര്‍ എത്തിയിരുന്നു. യുഎന്‍ മീറ്റില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുടെ സ്ഥിരം അംബാസഡര്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വിജയപ്രിയ പങ്കെടുത്തത്. ലോകത്തിലുള്ള നിരവധി രാജ്യങ്ങളില്‍ കൈലാസത്തിന് എംബസി, എന്‍ജിഒ എന്നിവ തുറന്നിട്ടുണ്ടെന്ന വാദവും വിജയപ്രിയ ഉന്നയിച്ചിരുന്നു.
എന്നാല്‍, സ്വയം പ്രഖ്യാപിത വ്യക്തികള്‍ നല്‍കുന്ന സംഘടനകളുടെ വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതില്‍ ഐക്യരാഷ്‌ട്ര സഭയുടെ മറുപടി. ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ ഇന്ത്യയും തയ്യാറായിട്ടില്ല.
നിത്യാനന്ദയും കൈലാസവും: ഏറെ നാളുകള്‍ക്ക് ശേഷമാണ് ആള്‍ദൈവം നിത്യാനന്ദയും അദ്ദേഹം സ്ഥാപിച്ച കൈലാസം എന്ന രാജ്യവും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. യുഎന്‍ വേദിയില്‍ കൈലാസത്തിന്‍റെ പ്രതിനിധി പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാജ്യം ഇത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വീണ്ടും കടന്നത്. ഈ വേദിയില്‍ ഇന്ത്യക്കെതിരെ നിരവധി ആരോപണങ്ങളും കൈലാസത്തിന്‍റെ പ്രതിനിധിയായ വിജയപ്രിയ ഉന്നയിച്ചു.
എന്നാല്‍, നിത്യാനന്ദയുടെ കൈലാസം സംബന്ധിച്ച ചര്‍ച്ചിയിലേര്‍പ്പെടുന്ന പലര്‍ക്കും ലോകഭൂപടത്തില്‍ ഇങ്ങനെയൊരിടം എവിടെയാണ് എന്നതില്‍ കൃത്യമായ ധാരണയില്ല. തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വാഡോറിലാണ് നിത്യാനന്ദയുടെ കൈലാസം എന്ന് വാര്‍ത്ത ഏജന്‍സികള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദ 2019 ലാണ് രാജ്യം വിട്ടത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ ബലാത്സംഗം ഉള്‍പ്പടെയുള്ള നിരവധി കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.