എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറില്‍' (2022) സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം ആലിയ ഭട്ട് വീണ്ടും ബിഗ് സ്ക്രീനില്‍ സീതയായി എത്തുന്നു. ബോളിവുഡ് സംവിധായകന് നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലാണ് ആലിയ സീത ദേവിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആലിയ സീത ദേവി ആയി എത്തുമ്പോള്‍ ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍ ഭഗവാന് രാമനായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജീവിതകാലം മുഴുവൻ ഓര്‍ക്കുന്ന ഒരു വേഷം അവതരിപ്പിക്കുന്നതില്‍ ആലിയ വലിയ ആവേശത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാളേറെയായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണം'. 'കെജിഎഫ്' താരം യാഷ് രാവണനായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം, ആലിയയാണ് 'രാമായണ'ത്തിലെ ആദ്യ ചോയിസ്. എന്നാൽ, അന്നത്തെ ഡേറ്റുകള്‍ പല കാരണങ്ങളാൽ ചിത്രം നീണ്ടുപോയി. സിനിമയുടെ നീണ്ട കാലതാമസത്തെ തുടര്‍ന്ന്, നിതേഷും സംവിധായകൻ മധു മന്റേനയും തങ്ങളുടെ ആദ്യ ചോയിസിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.
ജൂൺ ഏഴിന് സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് സൂചന. അതേ ദിവസം തന്നെ, നിതേഷ് തിവാരിയുടെ ജോലിസ്ഥലത്ത് നിന്നും ആലിയ ഭട്ട് പുറത്തുപോകുന്നത് പാപ്പരാസികളുടെ കണ്ണില്‍ ഉടക്കിയിരുന്നു. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദീപാവലി സമയത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വർഷം ഡിസംബറിൽ ചിത്രത്തെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര, രവി ഉദ്യാവർ എന്നിവർ ചേർന്നാണ് സിനിമയുടെ സഹസംവിധാനം.
2022ല്‍ റിലീസായ അയാൻ മുഖർജിയുടെ 'ബ്രഹ്മാസ്ത്ര: പാര്‍ട്ട് ഒന്ന് ശിവ'യിലാണ് ആലിയയും രണ്‍ബീറും ഏറ്റവും ഒടുവിലായി ഒന്നിച്ചെത്തിയത്. 'അനിമല്‍' ആണ് രണ്‍ബീര്‍ കപൂറിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അതേസമയം 'ഹാര്‍ട്ട് ഓഫ് സ്റ്റോണി'ലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആലിയ. കരൺ ജോഹറിന്റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി' ആണ് ആലിയയുടെ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ രൺവീർ സിങാണ് ആലിയയുടെ നായകനായെത്തുന്നത്.
അതേസമയം 'ബാവല്‍' ആണ് നിതേഷ് തിവാരിയുടെ മറ്റൊരു പുതിയ പ്രോജക്ട്. വരുൺ ധവാനും ജാൻവി കപൂറുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. 'ബാവലി'ന്റെ ചിത്രീകരണം ഇതിനോടകം തന്നെ നിതേഷ് തിവാരി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലാകും ചിത്രം തിയേറ്ററുകളിൽ എത്തുക.
കഴിഞ്ഞ ദിവസം ആലിയ ഇന്‍സ്റ്റയില്‍ പങ്കുവച്ച പ്രഭാത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേക്കപ്പ് ഇല്ലാതെയുള്ള ഒരു പ്രഭാത ബീച്ച് സെൽഫിയാണ് താരം പങ്കുവച്ചത്. ബീച്ച് പശ്ചാത്തലത്തിലുള്ള സെല്‍ഫിയില്‍ പർപ്പിൾ നിറമുള്ള വൺ ഷോൾഡർ നീന്തൽ വേഷമാണ് താരം ധരിച്ചിരുന്നത്.
വെയില് കായുന്ന താരം ക്യാമറയില്‍ നോക്കി പുഞ്ചിരിക്കുന്നതും കാണാം. ഒരു അടിക്കുറിപ്പോടു കൂടിയായിരുന്നു താരം ചിത്രം പങ്കുവച്ചത്. താന്‍ തനിച്ചാകുന്ന നിമിഷം ഉടൻ തന്നെ സെൽഫികൾ എടുക്കാൻ തുടങ്ങുമെന്നാണ് ആലിയ പറയുന്നത്. '2.3 സെക്കൻഡുകള്‍ കഴിഞ്ഞ് ഞാൻ തനിച്ചായി, എന്ന അടിക്കുറിപ്പാണ് ആലിയ പങ്കുവച്ചത്. ഒരു സെല്‍ഫി ഇമോജിയും താരം പങ്കുവച്ചിരുന്നു.
Also Read: '2.3 സെക്കൻഡുകള്‍ കഴിഞ്ഞ് ഞാൻ തനിച്ചായി'; മേക്കപ്പില്ലാതെ പ്രഭാത ബീച്ച് സെല്‍ഫിയുമായി ആലിയ