കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ബോട്ട് മറിഞ്ഞ് ഒൻപത് മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാനില്ല. ബുധനാഴ്ച പുലർച്ചെ (ജൂലൈ 14) ബഖാലി തീരത്ത് രക്തേശ്വരി ദ്വീപിന് സമീപം ഉയർന്ന തിരമാലകൾ കാരണം ബോട്ട് മറിയുകയായിരുന്നു. മറ്റൊരു മത്സ്യബന്ധന ബോട്ടെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
also read:ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത അടുത്ത വര്‍ഷം
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായമായി ബംഗാൾ സർക്കാർ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. ബോട്ടിന്‍റെ കാബിനിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.