ETV Bharat / bharat

ഓക്സിജന്‍ ലഭിച്ചില്ല : ഉത്തര്‍പ്രദേശില്‍ 9 കൊവിഡ് രോഗികള്‍ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 9 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശിലെ കെഎംസി ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്

ഓക്സിജന്‍ ലഭിച്ചില്ല : ഉത്തര്‍പ്രദേശില്‍ 9 കൊവിഡ് രോഗികള്‍ മരിച്ചു covid death in KMC hospital covid cases in Uttar Pradesh second wave of covid Nine Covid patients die at UP hospital due to lack of oxygen ഓക്സിജന്‍ ലഭിച്ചില്ല ഉത്തര്‍പ്രദേശില്‍ 9 കൊവിഡ് രോഗികള്‍ മരിച്ചു കൊവിഡ് രോഗികള്‍ മരിച്ചു
ഓക്സിജന്‍ ലഭിച്ചില്ല : ഉത്തര്‍പ്രദേശില്‍ 9 കൊവിഡ് രോഗികള്‍ മരിച്ചു
author img

By

Published : Apr 27, 2021, 2:02 PM IST

ലക്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 9 കൊവിഡ് രോഗികള്‍ മരിച്ചു. യുപിയിലെ കെഎംസി ആശുപത്രിയിലാണ് സംഭവം. എന്നാല്‍ ആശുപത്രിയില്‍ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ആശുപത്രിയില്‍ ഓക്സിജന്‍റെ കുറവുണ്ടെന്ന് കെഎംസി ചെയർമാൻ ഡോ സുനിൽ ഗുപ്ത പറഞ്ഞു.

Also Read: ഡല്‍ഹി ശ്മശാനത്തിലെ പാര്‍ക്കിങ്ങില്‍ സംസ്കരിച്ചത് നൂറുകണക്കിന് മൃതദേഹങ്ങള്‍

മുപ്പതോളം പേരാണ് വിവിധ ആശുപത്രികളിലായി മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, 9 പേര്‍ക്ക് കൊവിഡ് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഡിക്കൽ കോളേജിൽ പതിമൂന്ന് മരണങ്ങളും ആനന്ദ്, നൂതിമ, ആര്യവർത്ത, അപസ്നോവ തുടങ്ങിയ ആശുപത്രികളിൽ എട്ട് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനുപകരം ആരോഗ്യവകുപ്പ് രോഗികളെ ഒരാശുപത്രിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുകയാണെന്ന് നൂട്ടിമ ആശുപത്രി ഡയറക്ടർ ഡോ സന്ദീപ് ഗാർഗ് പറഞ്ഞു. ചില ആശുപത്രികളില്‍ രോഗികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.