ന്യൂഡൽഹി: ടൂൾകിറ്റ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്‍റെ സൈബർ സെൽ ഓഫീസിൽ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവർ ഹാജരായി. ഡൽഹി പൊലീസ് ഇരുവരെയും ഫോണിൽ ബന്ധപ്പെടുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ജേക്കബിനും മുലുക്കിനും ഹൈക്കോടതി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കാവുന്ന ജാമ്യം അനുവദിച്ചിരുന്നു.
ദിഷ രവി, നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരാണ് കർഷകരുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ്' സൃഷ്ടിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇത് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തെൻബെർഗുമായി പങ്കിട്ടെന്നും പൊലീസ് ആരോപിച്ചു. ഐപി വിലാസങ്ങൾ, ടൂൾകിറ്റിനെക്കുറിച്ച് ലൊക്കേഷനുകൾ എന്നിവയെ കുറിച്ച് ഗൂഗിളിൽ നിന്ന് തങ്ങൾക്ക് വ്യക്തത ലഭിച്ചിട്ടുണ്ട്. കൂടാതെ, ജനുവരി 11 ന് സംഘടിപ്പിച്ച ഒരു സൂം കോളിനെക്കുറിച്ച് ഡൽഹി പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇതിൽ ശാന്തനു, നികിത എന്നിവരുൾപ്പെടെ 70 പേർ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു.