ETV Bharat / bharat

ബന്ധങ്ങള്‍ മെച്ചപ്പെടാനുള്ള എളുപ്പവഴികള്‍ വാഗ്‌ദാനം ചെയ്‌ത് വനിത ഡോക്‌ടറില്‍ നിന്ന് തട്ടിയത് 12.45 ലക്ഷം ; നൈജീരിയന്‍ സ്വദേശികള്‍ അറസ്‌റ്റില്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

നേത്രചികിത്സ വിദഗ്‌ധയില്‍ നിന്ന് 12.45 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ ഹൈദരാബാദ് പൊലീസിന്‍റെ പിടിയില്‍

nigerian citizens arrest  snatching money from doctor  cheating doctor  spell caster  duping a doctor  ophthalmologist cheated  love spell caster  money fraud  latest national news  latest news today  നൈജീരിയന്‍ സ്വദേശികള്‍ അറസ്‌റ്റില്‍  നേത്രചികിത്സ വിദഗ്‌ധ  ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനായി കുറുക്കുവഴികള്‍  ഡോക്‌ടറില്‍ നിന്ന് പണം തട്ടല്‍  ലൗ സ്‌പെല്‍ കാസ്‌റ്റര്‍  സൈബര്‍ ക്രൈം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനായി കുറുക്കുവഴികള്‍ എന്ന പേരില്‍ ഡോക്‌ടറില്‍ നിന്ന് പണം തട്ടല്‍; നൈജീരിയന്‍ സ്വദേശികള്‍ അറസ്‌റ്റില്‍
author img

By

Published : Jan 12, 2023, 10:50 PM IST

ഹൈദരാബാദ് : ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള എളുപ്പവഴികള്‍ (ലൗ സ്‌പെല്‍ കാസ്‌റ്റര്‍) വാഗ്‌ദാനം ചെയ്‌ത് ഡോക്‌ടറായ യുവതിയില്‍ നിന്ന് 12.45 ലക്ഷം രൂപ തട്ടിയ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ ഹൈദരാബാദ് പൊലീസിന്‍റെ പിടിയില്‍. ഒഖ്‌വുചൊഖ്‌വു(41), ജോനാഥന്‍ ഉസാക്ക(35) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് രചകൊണ്ട സൈബര്‍ ക്രൈം എസിപി എസ് വി ഹരികൃഷ്‌ണ അറിയിച്ചു.

നേത്രചികിത്സ വിദഗ്‌ധയായ പരാതിക്കാരി, തന്‍റെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും മെച്ചപ്പെടുന്നതിനായി 'ലൗ സ്‌പെല്‍ കാസ്‌റ്ററി'നായി ഇന്‍റര്‍നെറ്റില്‍ തെരച്ചില്‍ നടത്തിയതുവഴിയാണ് പ്രതികളെ പരിചയപ്പെടുന്നത്. തന്‍റെ ഉദ്ദേശം സാധ്യമാകുന്നതിനായി പറഞ്ഞുറപ്പിച്ചത് ഒരു ലക്ഷം രൂപയായിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ആകെ 12.45 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പ്രതികളെ അറസ്‌റ്റ് ചെയ്‌ത ഡല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്താണ് ഇവരുടെ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.

നൈജീരിയന്‍ സ്വദേശികളായ നാലംഗ സംഘം വസ്‌ത്ര വ്യാപാരം തുടങ്ങുവാനായാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, വ്യാപാരത്തില്‍ നഷ്‌ടം സംഭവിച്ചതിനെ തുടര്‍ന്ന് പണം സമ്പാദിക്കാനായി ആളുകളെ ഇവര്‍ കബളിപ്പിക്കുകയായിരുന്നു. ഇതിനായി ഇടനിലക്കാരനെ ഉപയോഗിച്ച് ഇവര്‍ ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകള്‍ ആരംഭിക്കുകയും ഫോണ്‍ നമ്പരുകളടക്കം ഉള്‍പ്പെടുത്തി പരസ്യം നല്‍കുകയും ചെയ്‌തു.

ഇന്‍റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് പരാതിക്കാരി ഇവരെക്കുറിച്ചറിയുവാന്‍ ഇടയായതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ പ്രതികള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണുള്ളത്. ഐപിസിയിലെ 417, 419, 420, ഐടി ആക്‌ടിലെ 66 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.