ന്യൂഡൽഹി : നക്‌സൽ കേസിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ്. രണ്ട് സംസ്ഥാനങ്ങളിലുമായി 60ലധികം സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ് നടക്കുന്നത്. സംസ്ഥാന പൊലീസ് സേനയുമായി ഏകോപിപ്പിച്ച് രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.
ഇരുസംസ്ഥാനങ്ങളിലെയും സംശയാസ്‌പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും റെയ്‌ഡ് തുടരുകയാണ്. തെലങ്കാനയിലെ ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, നെല്ലൂർ, തിരുപ്പതി ജില്ലകളിലുമാണ് റെയ്‌ഡ് നടക്കുന്നത്. നക്‌സൽ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ വസതികളിലാണ് റെയ്‌ഡ് നടക്കുന്നത്.
ഖലിസ്ഥാന്‍ തീവ്രവാദികളും ഗുണ്ടാസംഘകളും തമ്മിലുള്ള ബന്ധത്തിനെതിരെ (Khalistan Gangster Nexus Relation) ശക്തമായ നടപടിയുമായി എന്‍ഐഎ (National Investigation Agency). ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് സംഘത്തിന്‍റെ പരിശോധന തുടരുന്നത്. പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിലെ 13 ഇടങ്ങളിലും ഹരിയാനയില്‍ നാലിടങ്ങളിലും ഉത്തരാഖണ്ഡില്‍ രണ്ടിടത്തും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിലുമാണ് റെയ്‌ഡ് (NIA Raid In Indian States).
ഖലിസ്ഥാൻ-ഗുണ്ട ബന്ധത്തിലെ എൻഐഎ റെയ്‌ഡ്: ഖലിസ്ഥാന്‍ തീവ്രവാദികളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളും മയക്ക് മരുന്നിനും ആയുധ ശേഖരങ്ങള്‍ക്കുമായി ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എന്‍ഐഎ റെയ്‌ഡ് നടത്തിയിരുന്നു. പഞ്ചാബിലെ മോഗ ജില്ലയിലെ (NIA Raid In Punjab) തഖ്‌തപുരയിലെ മദ്യ കരാറുക്കാരന്‍റെ വീട്ടിലാണ് സെപ്റ്റംബർ 26ന് എൻഐഎ റെയ്‌ഡ് നടത്തിയത്. പുലർച്ചെ എന്‍ഐഎ പരിശോധന ആരംഭിച്ചു.
ഗുണ്ട സംഘ തലവനായ അര്‍ഷ് ദല്ല ഇയാളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും എന്‍ഐഎ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലെ ബാജ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗണ്‍ ഹൗസിലും ഡെറാഡൂണിലെ ക്ലെമന്‍റൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലും എൻഐഎ പരിശോധന നടത്തി. ഗണ്‍ ഹൗസില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ എൻഐഎ പിടിച്ചെടുത്തു.
കാനഡയിലെ ഭീകര സംഘവുമായി ബന്ധമുള്ള 43 വ്യക്തികളുടെ വിവരങ്ങളും അന്വേഷണ ഏജൻസി പുറത്ത് വിട്ടു. കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദി സുഖ്‌ദൂല്‍ സിങ് കൊലക്കേസിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറന്‍സ് ബിഷ്‌ണോയി അടക്കം അഞ്ച് പേരുടെ ചിത്രങ്ങളും എന്‍ഐഎ പുറത്ത് വിട്ടു. ഛണ്ഡീഗഡില്‍ നേരത്തെ ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ഖലിസ്ഥാന്‍ ഐഎസ്‌ഐ (Khalistan And ISI Relation) എന്നിവയെ കുറിച്ചും ഗുണ്ട സംഘത്തെ കുറിച്ചും എന്‍ഐഎയ്‌ക്കും വിവരം ലഭിച്ചിരുന്നു.
ഐഎസിന്‍റെ പരിശീലന കേന്ദ്രങ്ങൾ, തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ്: നിരോധിത ഭീകര സംഘടനയായ ഐഎസിന്‍റെ പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇതിന് മുൻപ് തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ് (NIA Raids In Tamil Nadu And Telangana) നടത്തിയിരുന്നു. 30 സ്ഥലങ്ങളിലാണ് എൻഐഎ (National Investigation Agency) റെയ്‌ഡ് നടത്തിയത്. സെപ്റ്റംബർ 16നായിരുന്നു റെയ്‌ഡ്. 60 ലക്ഷം രൂപയും 18,200 യുഎസ് ഡോളറും പരിശോധനയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ 21 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തും ഹൈദരാബാദിൽ അഞ്ചിടത്തും തെങ്കാശിയിൽ ഒരു സ്ഥലത്തുമാണ് റെയ്‌ഡ് നടന്നത്.