ETV Bharat / bharat

NIA Raid | തമിഴ്‌നാട്ടില്‍ 24 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്; എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന്‍റെ വസതിയിലും പരിശോധന - തിരുനല്‍വേലി

തഞ്ചാവൂര്‍, ഉസിലാംപെട്ടി, തിരിച്ചി, തിരുനല്‍വേലി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള റെയ്‌ഡിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

NIA Raid  NIA raids in Tamil Nadu  Tamil Nadu NIA Raid  NIA  എന്‍ഐഎ  എന്‍ഐഎ റെയ്‌ഡ്  തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്‌ഡ്  തഞ്ചാവൂര്‍  തിരുനല്‍വേലി  കേന്ദ്ര അന്വേഷണ ഏജന്‍സി
NIA Raid
author img

By

Published : Jul 23, 2023, 8:57 AM IST

Updated : Jul 23, 2023, 2:18 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഐഎ (NIA) റെയ്‌ഡ്‌. സംസ്ഥാനത്തെ 24 സ്ഥലങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പരിശോധന പുരോഗമിക്കുന്നത്. എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മുബാറക്കിന്‍റെ തിരുനെല്‍വേലിയിലെ വസതിയിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. തിരുപ്പുവനം രാമലിംഗം വധക്കേസിന്‍റെ ഭാഗമായാണ് അന്വേഷണം.

2019 ഫെബ്രുവരിയിലാണ് പിഎംകെ പ്രവര്‍ത്തകന്‍ രാമലിംഗം കൊല്ലപ്പെട്ടത്. മാര്‍ച്ചിലാണ് ഈ കേസിന്‍റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. 11 പേരാണ് നിലവില്‍ ഈ കേസില്‍ പിടിയിലായിട്ടുള്ളത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രാമലിംഗത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേക്കും എന്‍ഐഎ പരിശോധന വ്യാപിച്ചിരിക്കുന്നത്. രാമലിംഗത്തിന്‍റെ കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന് ബന്ധമുണ്ടോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതെന്നാണ് സൂചന.

തഞ്ചാവൂര്‍, ഉസിലാംപെട്ടി, തിരുച്ചി, തിരുനല്‍വേലി, മധുരൈ ഉള്‍പ്പടെ എട്ട് ജില്ലകളിലെ 24 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ എന്‍ഐഎ പരിശോധന പുരോഗമിക്കുന്നത്. പൊലീസുമായി ചേര്‍ന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്‌ഡ്. കോയമ്പത്തൂര്‍ സ്വദേശിയായ പിഎഫ്‌ഐ നേതാവിന്‍റെ വസതിയിലും എന്‍ഐഎ പരിശോധന നടത്തിയെന്നാണ് വിവരം.

Also Read : NIA Raid | ലക്ഷ്യം സമുദായ നേതാക്കളും ആരാധനാലയങ്ങളും, വൻ ആക്രമണ പദ്ധതി തകർത്ത് എന്‍ഐഎ റെയ്‌ഡ്

ഇക്കഴിഞ്ഞ ജൂലൈ 18ന് ഈറോഡ് തോട്ടംപാളയത്തുനിന്നും ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേലെ എന്‍ഐഎ അറസ്റ്റ് ചെയ്‌തിരുന്നു. തൃശൂര്‍ സ്വദേശി ആഷിഫിനെയും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയേയുമാണ് എന്‍ഐ അറസ്റ്റ് ചെയ്‌തത്. എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പിടിയിലായ ആഷിഫ് കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന തീവ്രവാദ സംഘടനയായ ഐഎസിലെ (ISIS) അംഗമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ഇയാളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ, കഴിഞ്ഞ ദിവസം ഇയാളെ എന്‍ഐഎ ചോദ്യം ചെയ്‌തിരുന്നു.

ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് കേരളത്തില്‍ അന്വേഷണം ഊര്‍ജമായതോടെയായിരുന്നു ഇയാള്‍ തമിഴ്‌നാട്ടിലേക്ക് എത്തിയത്. തീവ്രവാദ സംഘടനയായ ഐഎസിനായി ഫണ്ട് സ്വരൂപിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നയാളാണ് ആഷിഫ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. ഇയാള്‍ കേരളത്തില്‍ ഐഎസ് ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാനും യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാനും ശ്രമം നടത്തിയതായും സംശയമുണ്ട്.

നേരത്തെ, ഖത്തറിൽ ജോലി ചെയ്‌തിരുന്ന ആഷിഫ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം എത്തിയായിരുന്നു ആഷിഫിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എന്ന് എൻഐഎ നേരത്തെ അറിയിച്ചിരുന്നു.

More Read : NIA | ഐഎസ് പ്രവർത്തനത്തിന് ധനസമാഹരണം, കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻഐഎയുടെ കണ്ടെത്തൽ

Last Updated : Jul 23, 2023, 2:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.