മുംബൈ: മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികൾക്ക് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മുംബൈ എൻ.ഐ.എ കോടതി. നാന്ദേഡ് മൊഡ്യൂൾ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഐ.പി.സി, യു.എ.പി.എ എന്നീ വകുപ്പുകൾ പ്രകാരം മുഹമ്മദ് മുസമ്മില്‍ എന്നയാള്‍ക്ക് 10 വർഷമാണ് ശിക്ഷ.
ഇതിനു പുറമെ, ആയുധ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം അഞ്ച് വർഷവും അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചതായി എൻ.ഐ.എ വക്താവ് പറഞ്ഞു. ഇതോടൊപ്പം മറ്റു പ്രതികളായ മുഹമ്മദ് സാദിഖ്, മുഹമ്മദ് അക്രമം എന്നിവരെയും കോടതി 10 വർഷത്തെ കഠിന തടവിനായി അയച്ചു.
2012 ഓഗസ്റ്റ് 31 നാണ് എ.ടി.എസ് മുംബൈയില്‍ കേസ് രജിസ്റ്റർ ചെയ്തത്. ആയുധ നിരോധന നിയമ പ്രകാരമാണ് കേസ്. നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്ബ, ഹർക്കത്ത് ഉൽ ജിഹാദ് ഇ ഇസ്ലാമി (ഹുജി) എന്നിവയിലെ അംഗളാണ് ഇവര്‍.
ALSO READ: ഗുജറാത്ത് വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി