ETV Bharat / bharat

മഹാരാഷ്ട്രയിലെ ഐഎസ് റിക്രൂട്മെൻ്റ് കേസ്; ആറ് ഭീകരർക്കെതിരെ എൻഐഎയുടെ കുറ്റപത്രം - ഐഎസ് റിക്രൂട്മെൻ്റ്

ISIS Terror Module : പ്രതികൾ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും ഭീകരാക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയതായും എൻഐഎ ആരോപിക്കുന്നു. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Etv Bharat ISIS Terror Module  NIA Chargesheet  ഐഎസ് റിക്രൂട്മെൻ്റ്  എൻഐഎയുടെ കുറ്റപത്രം
NIA Chargesheets in Maharashtra ISIS Case
author img

By ETV Bharat Kerala Team

Published : Dec 28, 2023, 8:31 PM IST

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്‌തതിനും തീവ്രവാദത്തിന് ഫണ്ട് ശേഖരിച്ചതിനും ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. തബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി ബറോദാവാല എന്ന ലാലാഭായ്, ഷർജീൽ ഷെയ്ഖ്, ആക്കിഫ് അതീഖ് നച്ചൻ, അബു നുസൈബ എന്ന സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ്, ഡോ. അദ്‌നാലി സർക്കാർ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത് (NIA Chargesheets Six Key Accused in Maharashtra ISIS Terror Module Case).

മഹാരാഷ്ട്രയിൽ രജിസ്‌റ്റർ ചെയ്‌ത NIA RC-02/2023/NIA/MUM നമ്പർ കേസിലാണ് നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും, ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഭീകരർക്കെതിരെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിൽ പ്രതികൾ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും വ്യക്തികളെ റിക്രൂട്ട് ചെയ്‌തതിലൂടെ ഭീകരാക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയതായും ആരോപിക്കുന്നു. പ്രതികളായ തബിഷും സുൽഫിക്കറും ഐഎസിന്‍റെ സ്വയം പ്രഖ്യാപിത ഖലീഫയോട് (നേതാവ്) ബയാത്ത് (കൂറ്) എടുത്തിരുന്നു. ഐസിസ് പ്രസിദ്ധീകരിച്ച 'വോയ്‌സ് ഓഫ് ഹിന്ദ്', 'വോയ്‌സ് ഓഫ് ഖുറാസാൻ' തുടങ്ങിയ പ്രചരണ മാസികളും ഇവരുടെ പക്കല്‍ നിന്ന് എൻഐഎ കണ്ടെടുത്തിരുന്നു.

Also Read: പാക് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം; കോഴിക്കോട് അടക്കം നാലിടത്ത് എൻഐഎ റെയ്‌ഡ്‌

പ്രതികൾ പലർക്കും സ്വയം കാര്യങ്ങൾ ചെയ്യാനുള്ള ഡിഐവൈ കിറ്റുകൾ (DIY Kit) നൽകിയതായും, തങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര തീവ്രവാദ മൊഡ്യൂൾ കേസിൽ ഇതുവരെ നടന്ന അന്വേഷണങ്ങളിൽ അന്താരാഷ്ട്ര ബന്ധമുള്ള വലിയ ഗൂഢാലോചനകൾ പുറത്തുവന്നതായും, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണികൾ ഇതിലെല്ലാം ഉൾപ്പെട്ടിട്ടുള്ളതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിൽ ഐഎസിന്‍റെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചുമതലപ്പെട്ട ഒരുപറ്റമാളുകളുടെ ശൃംഖലയും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തെ തുടർന്ന് 2023 ജൂൺ 28 നാണ് തബീഷ് നാസർ സിദ്ദിഖിക്കും മറ്റുള്ളവർക്കുമെതിരെ എൻഐഎ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഐഎസിന്‍റെ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഇന്ത്യാ ഗവൺമെന്‍റിനെതിരെ യുദ്ധം ചെയ്യാന്‍ ഇവർ പദ്ധതിയിട്ടതായാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരം.

Also Read: ഐഎസ്‌ പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ്

പ്രതികൾക്കെതിരെ വേറെയും കേസുകൾ: മഹാരാഷ്ട്ര തീവ്രവാദ മൊഡ്യൂൾ കേസിലെ പ്രതികളായ സുൽഫിക്കർ അലി ബറോദാവാല, ആക്കിഫ് അതീഖ് നച്ചൻ എന്നിവർ പൂനെ ഐസിസ് മൊഡ്യൂൾ കേസിലും പ്രതികളാണ്. സ്‌ഫോടനങ്ങൾ നടത്താൻ ഐഇഡി ഉണ്ടാക്കിയെന്നതാണ് ഈ കേസിൽ ഇവർക്കെതിരായ കുറ്റം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.