ബെംഗളുരു: കർണാടകയിലെ ഭട്‌കലിൽ നിന്ന് ഐഎസ് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്‌തു. ഐ.എസിലെ സുപ്രധാന പ്രവര്‍ത്തകനായ അബു ഹാജിര്‍ അല്‍ ബദ്രി എന്ന ജുഫ്രി ജവഹര്‍ ദാമുദിയെയാണ് സംഘം അറസ്റ്റ് ചെയ്‌തത്. കർണാടക പൊലീസും എൻഐഎയും ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ മേഖലയുമായി ബന്ധപ്പെട്ടാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും ഐഎസ് പ്രവർത്തനങ്ങൾക്കായുള്ള നിർദേശങ്ങൾ ഇയാൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ പറഞ്ഞു. ചാറ്റ് പ്ലാറ്റ്‌ഫോമുകളിലായി നിരവധി അക്കൗണ്ടുകൾ നിർമിച്ചിട്ടുണ്ടെന്നും ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന നിരവധി ഓൺലൈൻ ചാനലുകളിലും ഇയാൾ അംഗമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂലൈയില്‍ അറസ്റ്റിലായ ഉമര്‍ നിസാറിന്‍റെ വെളിപ്പെടുത്തലുകളുടേയും വിദേശ ഏജന്‍സികളുമായുള്ള ഏകോപനത്തിന്‍റെയും ഫലമായാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തിയത്. ഐഎസ് ബന്ധം സംശയിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലും എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. ഇത്തരത്തിൽ ജമ്മു കശ്‌മീരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ മൂന്ന് ഐഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു.
READ MORE: സാമൂഹ്യ മാധ്യമങ്ങളില്‍ ഐഎസ് ആശയങ്ങൾ; തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്