- സംസ്ഥാനത്ത് ഇന്ന് തീരദേശ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം, ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി എന്നിവ ആവശ്യപ്പെട്ടാണ് ഹർത്താൽ. ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്.
- രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് വർധിപ്പിച്ചത്.
- ഇന്ന് ആറ്റുകാൽ പൊങ്കാല. കൊവിഡ് കണക്കിലെടുത്ത് ഭക്തർ വീടുകളിൽ നൈവേദ്യമർപ്പിക്കും. തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധി.
- തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി മുന്നണികൾ. നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്‌ചയോടെ പൂർത്തിയാക്കാൻ യുഡിഎഫ് നീക്കം.
- പുതുക്കിപണിത പാലാരിവട്ടം മേൽപ്പാലത്തിൽ ഇന്ന് ഭാരപരിശോധന. 24 മണിക്കൂർ ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ട് പരിശോധന നടത്തും. പാലത്തിന്‍റെ 98 ശതമാനം നിർമാണ പ്രവർത്തികൾ പൂർത്തിയായി.
- സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തുടരുന്നു. മന്ത്രിതല ചർച്ച ഉറപ്പ് നൽകി സർക്കാർ.
- 25-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പ് ഇന്ന് സമാപിക്കും. ആറ് തീയറ്ററുകളിലായി വ്യത്യസ്‌ത ഭാഷകളിൽ നിന്ന് 80 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
- ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ യോഗം ഇന്ന്. യോഗം മൂന്നാം ഘട്ട സമരം ചർച്ച ചെയ്യാൻ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് യോഗം.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ ഈസ്റ്റ് ബംഗാളിനെ നേരിടും. മത്സരം രാത്രി 7.30ന് ഗോവ ജിഎംസി സ്റ്റേഡിയത്തിൽ.
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് ആറിന് മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം പോരാട്ടം. രാത്രി 8.30ന് വെസ്റ്റ് ബ്രോം ബ്രൈറ്റണെയും 11.30ന് ലീഡ്‌സ് യുണൈറ്റഡ് ആസ്റ്റൺ വില്ലയെയും നേരിടും.
ഇന്നത്തെ പ്രധാന വാര്‍ത്തകൾ - ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ
ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ...
ഇന്നത്തെ പ്രധാന വാര്‍ത്തകൾ