ETV Bharat / bharat

ന്യൂസിലൻഡില്‍ ഇന്ത്യക്കാർക്ക് യാത്രാവിലക്ക്

ഏപ്രിൽ 11 ന് ആരംഭിക്കുന്ന നിരോധനം ഏപ്രിൽ 28 വരെയാണ്

New Zealand PM Jacinda Ardern temporarily suspends entry for all travellers from India  New Zealand PM Jacinda Ardern  New Zealand  Jacinda Ardern  covid  covid surge  ന്യൂസിലാന്‍റ്  ന്യൂസിലാന്‍റിൽ ഇന്ത്യക്കാർക്ക് യാത്രാവിലക്ക്  ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ  കൊവിഡ്
ന്യൂസിലാന്‍റിൽ ഇന്ത്യക്കാർക്ക് യാത്രാവിലക്ക്
author img

By

Published : Apr 8, 2021, 10:06 AM IST

വെല്ലിങ്ടണ്‍: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും പ്രവേശനം താൽകാലികമായി നിരോധിച്ചു. ന്യൂസിലാൻഡില്‍ പുതിയതായി റിപ്പോർട്ട് ചെയ്ത 23 കൊവിഡ് രോഗികളില്‍ 17 എണ്ണവും ഇന്ത്യയിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് പുതിയ നിയന്ത്രണം.

ഞായറാഴ്ച ആരംഭിക്കുന്ന നിരോധനം ഏപ്രിൽ 28 വരെ തുടരുമെന്ന് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതുവരെ 2531പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗതീവ്രത കൂടുതലുള്ള മറ്റ് രാജ്യങ്ങളിലെ അപകടസാധ്യതയും സർക്കാർ പരിശോധിക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു." ഇത് ഒരു ശാശ്വതമായ ക്രമീകരണമല്ല, മറിച്ച് ഒരു താൽകാലിക നടപടിയാണ്. അപകടസാധ്യത കുറയ്ക്കുന്നതിന് താൽകാലിക നിരോധനം സഹായികമായേക്കും", എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 1.28 കോടി ജനങ്ങൾക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.