ന്യൂഡൽഹി: രാജ്യത്ത് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ പുതിയ പദ്ധതി പ്രഖ്യപിച്ച് കേന്ദ്രം. പുതിയ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്കാണ് കേന്ദ്രം അവതരിപ്പിച്ചത്. ഭാരത് സീരീസിൽ (ബിഎച്ച്-സീരീസ്) നടത്തുന്ന രജിസ്‌ട്രേഷന്‍ മൂലം വാഹനങ്ങളുടെ കൈമാറ്റം കുറച്ച് കൂടി എളുപ്പമാകും.
റീ രജിസ്‌ട്രേഷന്‍ വേണ്ട
ഭാരത് പരമ്പരയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയാലും പുതിയ രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കും. എന്നാൽ ഇത് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പദ്ധതി അല്ല.
ആർക്കൊക്ക ഭാരത് സീരീസിൽ രജിസ്റ്റ്ർ ചെയ്യാം
ഭാരത് സീരീസില്‍ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. നാലോ അതിൽ അധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യമേഖല കമ്പനികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് പുതിയ പദ്ധതി കൂടുതൽ പ്രയോജനകരമാകും. നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ട് പോകുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഇന്ത്യന്‍ സര്‍ക്കാരിന്‍റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു വ്യക്തി തന്‍റെ വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുകയാണെങ്കില്‍, ഒരു വര്‍ഷത്തിനുള്ളില്‍ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പുതിയ വിജ്ഞാപനം അനുസരിച്ച് പുതിയ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ ഭാരത് പരമ്പരയില്‍ നടത്തിയാല്‍ ഇത് ഒഴിവാക്കാം.
Also read:അസം പ്രളയം : 1.33 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍