രാജ്‌കോട്ട്: ഗുജറാത്തിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് റെയ്‌ഡ് നടത്തി രാജ്‌കോട്ട് കുവാദ്വ റോഡ് പൊലീസ്. ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 43 ലിറ്റർ വ്യാജ ഗാർഹിക മദ്യം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് സ്‌ത്രീകളുൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ALSO READ:തെലങ്കാനയിൽ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കമരുന്ന് റാക്കറ്റ്; രണ്ട് കോടി രൂപയുടെ മെഫിഡ്രോൺ പിടികൂടി
ലോക്ക്‌ഡൗണിന് ശേഷം ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം പൊലീസ് നടത്തിയത്. ഭാവിയിൽ ഇത്തരത്തിൽ വ്യോമനിരീക്ഷണത്തിലൂടെയുള്ള പരിശോധന വ്യാപകമാക്കുമെന്ന് പൊലീസ് പറഞ്ഞു.