ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 15,223 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,06,10,883 ആയി. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ഇന്ത്യയിൽ 19,965 പേർ കൊവിഡ് മുക്തരായി ആശുപത്രി വിടുകയും 151 രോഗികൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് നിലവിൽ 1,92,308 സജീവ കൊവിഡ് കേസുകളും 1,02,65,706 കൊവിഡ് മുകതരായവരുമാണ് ഉള്ളത്. 1,52,869 പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
8,06,484 പേരാണ് ഇന്ത്യയിൽ ആകെ കൊവിഡ് വാക്സിൻ സ്വീകരിച്ചത്.