വാർധ: മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമാണ് രാജ്യത്ത് നടപ്പിലുള്ളതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. മഹാത്മാഗാന്ധിയുടെ ‘നായ് താലിം’ പിന്തുടരുന്നതാണ് സര്‍ക്കാറിന്‍റെ പുതിയ വിദ്യാഭ്യാസ നയം. വാർധയിലെ മഹാത്മാഗാന്ധി ഇന്റർനാഷണൽ ഹിന്ദി സർവകലാശാലയുടെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1937-ൽ മഹാത്മാഗാന്ധി വാർധയിൽ വച്ച് നിർദ്ദേശിച്ച "നായ് താലിം" പദ്ധതി സൗജന്യ വിദ്യാഭ്യാസവും മാതൃഭാഷാ പഠനവും സ്വാഗതം ചെയ്യുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയില്‍ കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Also Read: മാതൃഭാഷകളെ പരിപോഷിപ്പിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു
നമ്മുടെ ഭരണഘടനാ അസംബ്ലി നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ഇതു കൂടാതെ എട്ടാം ഷെഡ്യൂളിൽ മറ്റ് ഇന്ത്യൻ ഭാഷകൾക്ക് ഭരണഘടനാ പദവിയും നൽകി. ഓരോ ഇന്ത്യൻ ഭാഷയ്ക്കും മഹത്തായ ചരിത്രവും സമ്പന്നമായ സാഹിത്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ഭാഷാ വൈവിധ്യത്തില്‍ നാം ഏറെ സന്തോഷിക്കുന്നു. ഭാഷകൾ നമ്മുടെ സാംസ്കാരിക ഐക്യത്തെ പ്രതീകപ്പെടുത്തുന്നതിനാൽ നമ്മുടെ ഭാഷാ വൈവിധ്യമാണ് നമ്മുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധി ഭാഷകളുടെയും ദേശീയ ഐക്യത്തിന്‍റയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തന്നെ ഹന്ദി മാതൃഭാഷയായെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വിദേശ ഇന്ത്യൻ സമൂഹത്തെ മാതൃരാജ്യമായ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിൽ ഇന്ത്യൻ ഭാഷകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർധ സർവകലാശാലയുടെ നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം മറ്റ് ഭാഷകളിലെ മികച്ച സാഹിത്യങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റി ഓണ്‍ലൈനായി പ്രചരിപ്പിക്കണണെന്നും ആവശ്യപ്പെട്ടു. ഭാഷകളുടെ വികാസത്തിനും വളര്‍ച്ചയ്ക്കും സര്‍വകലാശാലകള്‍ക്ക് വലിയ പങ്കുണ്ട്. ഭാഷാ വകുപ്പുകള്‍ തമ്മില്‍ നിരന്തരമായി ഇടപെട്ട് ഇന്ത്യന്‍ ഭാഷകള്‍ക്ക് കരുത്ത് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.